ഗ്യാസ് കയറി വയര്‍ വീര്‍ക്കാറുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്.
പല വിധത്തിലുള്ള ദഹനപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുണ്ട്. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇത്തരത്തില്‍ വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
വ്യായാമം പതിവാക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാന്‍ കഴിയും. അതിനാല്‍ നടത്തം, മറ്റ് വ്യായാമം എന്നിവ ശീലമാക്കുന്നത് ഗ്യാസ് കയറി വയര്‍ വീര്‍ക്കുന്ന അവസ്ഥയെ തടയാനും ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.
രണ്ട്...
യോഗ ചെയ്യുന്നതും ദഹന പ്രശ്നങ്ങളെ തടയാനും ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഗുണം ചെയ്യാനും സഹായിക്കും.
മൂന്ന്...
ഗ്യാസ് കെട്ടി വയറു വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. അത്തരത്തിലൊന്നാണ് പെപ്പര്‍മിന്‍റ്. അതുപോലെ തന്നെ ഇഞ്ചി, ജീരകം, പെരുംജീരകം, പപ്പായ തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.
നാല്...
നാരുകള്‍ അഥവാ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. എന്നാല്‍ അമിതമായി നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചിലരില്‍ വയറില്‍ ഗ്യാസ് ഉണ്ടാക്കാന്‍ കാരണമാകും.
അഞ്ച്...
വെള്ളം ധാരാളം കുടിക്കുന്നതും ഗ്യാസ് കെട്ടുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ആറ്...
കൃത്യ സമയത്ത് കൃത്യമായ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് വയറില്‍ ഗ്യാസ് കെട്ടാതിരിക്കാന്‍ സഹായിക്കും. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാനും ശ്രമിക്കുക.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ദിവസവും വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...