വീട്ടിൽ പൊരിയുണ്ടോ? എങ്കിൽ കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ കിടിലൻ സ്നാക്ക് തയ്യാറാക്കാം; റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് അഞ്ജലി രമേശൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വീട്ടിൽ കുറച്ചു പൊരിയുണ്ടെങ്കില്‍ കുട്ടികൾക്ക് സ്കൂളില്‍ കൊടുക്കാൻ പറ്റിയ കിടിലൻ സ്നാക്ക് തയ്യാറാക്കാം
വേണ്ട ചേരുവകൾ
പൊരി - 2 കപ്പ്
മുളക് പൊടി - 1/2 സ്പൂൺ
മഞ്ഞൾ പൊടി - 1/2 സ്പൂൺ
കായപ്പൊടി - 1/2 സ്പൂൺ
ഉപ്പ് - 1/4 സ്പൂൺ
പഞ്ചസാര- 1 സ്പൂൺ
കറിവേപ്പില - 2 തണ്ട്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുക്കുക. ശേഷം അതിലേയ്ക്ക് കുറച്ച് കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്തു കൊടുത്തതിന് ശേഷം അതിലേയ്ക്ക് കുറച്ച് നിലക്കടല കൂടി ചേർത്ത് കൊടുക്കാം. ശേഷം ഈ എണ്ണയിലേയ്ക്ക് തന്നെ കുറച്ചു മഞ്ഞൾപൊടിയും മുളകുപൊടിയും കായപ്പൊടിയും ഉപ്പും പഞ്ചസാരയും ചേർത്തു കൊടുക്കുക. ഇനി ഇതിലേയ്ക്ക് കറിവേപ്പില ചേർത്ത് കൊടുത്തതിനു ശേഷം പൊരി അതിലേയ്ക്ക് ഇട്ടു കൊടുത്തിട്ട് ചെറിയ തീയിൽ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതോടെ നല്ല ക്രിസ്പി ആയിട്ടുള്ള രുചികരമായിട്ടുള്ള സ്നാക്ക് റെഡി.
Also read: ബാക്കി വന്ന ദോശമാവ് കൊണ്ട് രുചികരമായ കുഴി പനിയാരം തയ്യാറാക്കാം; റെസിപ്പി