രുചികരമായ തക്കാളി ചട്ണി; മിനുറ്റുകള്‍ കൊണ്ട് തയ്യാറാക്കാം...
ബീഹാറി സ്റ്റൈലിലുള്ള, വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന- എന്നാല്‍ രുചികരമായ തക്കാളി ചട്ണി എങ്ങനെ തയ്യാറാക്കാമെന്നാണ് ഇനി പരിചയപ്പെടുത്തുന്നത്. ചോറ്, ചപ്പാത്തി, ബ്രഡ്, ദോശ, ഇഡ്ഡലി, അപ്പം എന്നിങ്ങനെയുള്ള വിഭവങ്ങള്‍ക്കൊപ്പമെല്ലാം ഇത് കഴിക്കാവുന്നതാണ്.
രാവിലെ ബ്രേക്ക്ഫാസ്റ്റിന് അപ്പമോ ദോശയോ ചപ്പാത്തിയോ ബ്രഡോ എന്താണെങ്കിലും അതിന്‍റെ കൂടെ കഴിക്കാന്‍ കറികള്‍ തയ്യാറാക്കാൻ പലര്‍ക്കും മടിയാണ്. മിക്കവരും രാവിലെ തിരക്കിട്ടായിരിക്കും അടുക്കളയില്‍ സമയം ചെലവിടുക. ഇതാണ് കറികളുണ്ടാക്കുന്നതിന് തടസമാകുന്ന ഒരു കാരണം.
വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചട്ണി- ചമ്മന്തികളിലേക്ക് ബ്രേക്ക്ഫാസ്റ്റ് സമയം എത്തുന്നതും ഇങ്ങനെയാണ്. തേങ്ങ വച്ചോ, തക്കാളി വച്ചോ, ഉള്ളി വച്ചോ എല്ലാം ചട്ണികളോ ചമ്മന്തികളോ തയ്യാറാക്കുന്നതാണ് മിക്കയിടത്തും പതിവ്.
ഇപ്പോഴിതാ ബീഹാറി സ്റ്റൈലിലുള്ള, വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന- എന്നാല്‍ രുചികരമായ തക്കാളി ചട്ണി എങ്ങനെ തയ്യാറാക്കാമെന്നാണ് ഇനി പരിചയപ്പെടുത്തുന്നത്. ചോറ്, ചപ്പാത്തി, ബ്രഡ്, ദോശ, ഇഡ്ഡലി, അപ്പം എന്നിങ്ങനെയുള്ള വിഭവങ്ങള്‍ക്കൊപ്പമെല്ലാം ഇത് കഴിക്കാവുന്നതാണ്.
ആകെ തക്കാളി, ഉള്ളി, പച്ചമുളക്, ചുവന്ന മുളക്, വെളുത്തുള്ളി, മല്ലിയില, മുളകുപൊടി, ജീരകം, ഉപ്പ് എന്നിവയേ ഇതിനാവശ്യമായി വരുന്നുള്ളൂ. തയ്യാറാക്കാനും വളരെ എളുപ്പമാണിത്. നമ്മള്‍ സാധാരണയായി ഉണ്ടാക്കുന്ന തക്കാളി ചട്ണിയോട് ഏറെ സാമ്യമുള്ള ചട്ണി തന്നെ ഇതും. ചേരുവകളില്‍ ചെറിയ വ്യത്യാസമുണ്ടെന്ന് മാത്രം. എന്നാലീ വ്യത്യാസം തന്നെയാണ് ഇതിന്‍റെ രുചിയെയും നിര്‍ണയിക്കുന്നത്. കാര്യമായും വെളുത്തുള്ളി ചേര്‍ക്കുന്നതോടെയാണ് ചട്ണിയുടെ രുചിയില്‍ വ്യത്യാസം വരുന്നത്. ചിലര്‍ക്ക് ഇത് വലിയ താല്‍പര്യം കാണില്ല. എന്നാല്‍ മറ്റ് ചിലര്‍ക്കാണെങ്കില്‍ ഈ ഫ്ളേവര്‍ ഇഷ്ടവുമായിരിക്കും.
ആദ്യം തക്കാളി മുഴുവനായി ഒന്ന് ചുട്ടെടുക്കുകയോ അല്ലെങ്കില്‍ റോസ്റ്റ് ചെയ്ത് തൊലി കളഞ്ഞ് നീക്കിവയ്ക്കുകയോ ചെയ്യുക. ചുവന്ന മുളകും വെളുത്തുള്ളിയും ഇതുപോലെ വറുത്തെടുത്ത് മാറ്റിവയ്ക്കുക.
ഇനി മിക്സിയുടെ ചെറിയ ജാറില്‍ വെളുത്തുള്ളി, പച്ചമുളക് എന്നിവ അരയ്ക്കുക. ശേഷം മല്ലിയിലയിട്ടും അരയ്ക്കുക. ശേഷം ഇതിലേക്ക് തക്കാളിയും അരച്ച് യോജിപ്പിക്കുക. അവസാനമായി ഉള്ളിയും ഉപ്പും, മുളകുപൊടിയും അല്‍പം ജീരകം വറുത്തതും കൂടി ചേര്‍ത്ത് അരയ്ക്കാം. രുചികരമായ തക്കാളി ചട്ണി തയ്യാര്‍.
Also Read:- എളുപ്പത്തില്‍ തയ്യാറാക്കാം രുചികരമായ നേന്ത്രപ്പഴം കെച്ചപ്പ്...