ഈവനിംഗ് സ്നാക്കായി വീട്ടില്‍ തയ്യാറാക്കാം പനീര്‍ കൊണ്ട് ഈ ടേസ്റ്റി വിഭവം...

വെജിറ്റേറിയൻ- നോണ്‍ വെജിറ്റേറിയൻ ഡയറ്റിലുള്ളവര്‍ക്കെല്ലാം ഒരുപോലെ ആസ്വദിച്ച് കഴിക്കാവുന്നൊരു വിഭവം. പനീര്‍ കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. പനീറുണ്ടെങ്കില്‍ മറ്റ് ചേരുവകളെല്ലാം മിക്ക വീടുകളിലും എല്ലായ്പോഴും ഉണ്ടാകുന്നത് തന്നെയാണ്. 

recipe of tasty and easy snack paneer nuggets

വൈകുന്നേരങ്ങളില്‍ സ്നാക്സ് കഴിക്കുന്ന പതിവില്ലാത്തവര്‍ വളരെ ചുരുക്കമാണ്. ജോലിസ്ഥലത്തായാലും വീട്ടിലായാലും എല്ലാം എന്തെങ്കിലുമൊരു സ്നാക്സ് കഴിച്ച് ചായ കുടിക്കാനാണ് മിക്കവരുടെയും താല്‍പര്യം. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില്‍ ഈവനിംഗ് സ്നാക്ക് ഒരു നിര്‍ബന്ധം തന്നെയാണ്. 

എന്നാല്‍ എപ്പോഴും ഒരേ തരത്തിലുള്ള പലഹാരങ്ങള്‍ തന്നെ തയ്യാറാക്കുന്നതോ കഴിക്കുന്നതോ വിരസത സൃഷ്ടിക്കാം. അങ്ങനെയാകുമ്പോള്‍ പുതുതായി ഏതെങ്കിലുമൊരു വിഭവത്തിലേക്ക് കടന്നാലോ എന്ന് സ്വാഭാവികമായും നാം ചിന്തിക്കും. എളുപ്പത്തില്‍ തയ്യാറാക്കാൻ കഴിയുന്നതും അതേസമയം രുചികരമായിട്ടുള്ളതുമായ വിഭവങ്ങള്‍ തന്നെയാണ് ഏവര്‍ക്കും താല്‍പര്യം

അത്തരത്തിലൊരു വിഭവമാണിനി പരിചയപ്പെടുത്തുന്നത്. വെജിറ്റേറിയൻ- നോണ്‍ വെജിറ്റേറിയൻ ഡയറ്റിലുള്ളവര്‍ക്കെല്ലാം ഒരുപോലെ ആസ്വദിച്ച് കഴിക്കാവുന്നൊരു വിഭവം. പനീര്‍ കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. പനീറുണ്ടെങ്കില്‍ മറ്റ് ചേരുവകളെല്ലാം മിക്ക വീടുകളിലും എല്ലായ്പോഴും ഉണ്ടാകുന്നത് തന്നെയാണ്. 

ചിക്കൻ നഗെറ്റ്സ് മിക്കവരും കഴിച്ചിട്ടുണ്ടാകും. ഇതുപോലെ പനീര്‍ കൊണ്ട് ചെയ്യുന്ന പനീര്‍ നഗെറ്റ്സ് ആണിത്. ആദ്യമേ സൂചിപ്പിച്ചത് പോലെ പനീര്‍ ആണിതിന് ആവശ്യമായിട്ടുള്ള പ്രധാന ചേരുവ. ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് മനസിലാക്കാം. 

ആദ്യം വലിയൊരു ബൗളില്‍ അല്‍പം ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില, അല്‍പം ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് യോജിപ്പിച്ചുവയ്ക്കുക. ഇനിയിതിലേക്ക് പനീര്‍ ക്യൂബുകളിട്ട് ഈ മസാല ഇതില്‍ നന്നായി പുരട്ടുക. ഇത് അല്‍പനേരം മാറ്റിവയ്ക്കാം. 

ഇനി മൈദ, കോണ്‍ഫ്ളവര്‍, ഉപ്പ്, കുരുമുളകുപൊടി എന്നിവ വെള്ളം ചേര്‍ത്ത് മാവാക്കി എടുക്കാം. കട്ട വരാത്ത രീതിയില്‍ ഇളക്കിയെടുക്കണം. ഇനി മസാല പുരട്ടിവച്ചിരിക്കുന്ന പനീര്‍ ക്യൂബുകളോരോന്നായി എടുത്ത് ഈ മാവില്‍ മുക്കി ബ്രഡ് ക്രംപ്സിലും മുക്കി ഡീപ് ഫ്രൈ ചെയ്തെടുക്കം. കുക്കിംഗ് ഓയില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. ചൂടോടെ തന്നെ സോസോ മറ്റെന്തെങ്കിലും ഇഷ്ടമുള്ള ഡിപ്പോ ചേര്‍ത്ത് കഴിക്കാം. 

തീര്‍ച്ചയായും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഇതൊരുപോലെ ഇഷ്ടപ്പെടും. 

Also Read:- പ്രമേഹരോഗികള്‍ക്ക് ഗുണകരമാകുന്ന, എളുപ്പത്തില്‍ തയ്യാറാക്കാവുന്ന അഞ്ച് സൂപ്പുകള്‍

Latest Videos
Follow Us:
Download App:
  • android
  • ios