പതിവായി ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാറുണ്ടോ? എങ്കില്‍, നിങ്ങളിത് ഉറപ്പായും അറിഞ്ഞിരിക്കണം...
ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. പ്രഭാതഭക്ഷണം നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും പ്രദാനം ചെയ്യുന്നു.
ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രാതല്‍. ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. പ്രഭാതഭക്ഷണം നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും പ്രദാനം ചെയ്യുന്നു. എന്നാല്‍ ചിലര്‍ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. ഇത് ശരീരത്തിന് ഒട്ടും നന്നല്ല. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിന്റെ ചില പ്രതികൂല ഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ദിവസം മുഴുവനും ക്ഷീണത്തിന് കാരണമാകും. കാരണം ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമാണ്. കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുന്ന പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം തന്നെ കഴിക്കാനും ശ്രദ്ധിക്കുക.
രണ്ട്...
പ്രഭാതഭക്ഷണം നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തിന് ഏറെ പ്രധാനമാണ്. പതിവായി ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാല്‍ ഏകാഗ്രതയും ഓർമ്മശക്തിയും തകരാറിലാകാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ ധാന്യങ്ങൾ, പഴങ്ങൾ, ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍, നട്സ്, വിത്തുകൾ എന്നിവ പോലുള്ള തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങൾ രാവിലെ കഴിക്കുക.
മൂന്ന്...
പ്രഭാത ഭക്ഷണം മുടക്കിയാല്‍ ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ വിശപ്പ് കൂടുതലായി അനുഭവപ്പെടും. ഇത് അമിതാഹാരം കഴിക്കുന്നതിനും തന്മൂലം അമിത വണ്ണത്തിനും കാരണമാവും.
നാല്...
പ്രഭാത ഭക്ഷണം മുടക്കിയാല്‍ പോഷകങ്ങളുടെ കുറവ് ഉണ്ടാകാം. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ ലഭിക്കാന്‍ പ്രഭാതഭക്ഷണം നിര്‍ബന്ധമായി കഴിച്ചിരിക്കണം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിങ്ങനെ വിവിധ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രമിക്കുക.
അഞ്ച്...
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുകയും ശരീരഭാരം നിയന്ത്രിക്കുന്നത് കൂടുതൽ വെല്ലുവിളിയാകുകയും ചെയ്യും.
ആറ്...
പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നത് ഹൃദ്രോഗം, അമിത വണ്ണം, ടൈപ്പ് 2 പ്രമേഹം എന്നിവയുൾപ്പെടെയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങളെ വിളിച്ചുവരുത്തും.
ഏഴ്...
പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ വർക്കൗട്ട് ചെയ്യാനുള്ള ഊർജത്തെ ബാധിക്കുകയും അത്തരത്തിലും ശരീരഭാരം കൂടാം.
എട്ട്...
ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് മൂഡ് സ്വിംഗ്, അമിത ദേഷ്യം തുടങ്ങി മാനസികാവസ്ഥയെ പോലും ബാധിക്കാന്‍ കാരണമാകും.
ഒമ്പത്...
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ദഹനത്തെയും മോശമായി ബാധിക്കും. അതിനാല്‍ ധാന്യങ്ങൾ, പഴങ്ങൾ അല്ലെങ്കിൽ പച്ചക്കറികൾ പോലുള്ള നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ രാവിലെ കഴിക്കാന്‍ ശ്രമിക്കുക.
പത്ത്...
ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് പോഷകങ്ങളുടെ ആഗിരണം കുറയാനും കാരണമാകും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഈ തണുപ്പുകാലത്ത് ആസ്ത്മാ രോഗികള്‍ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍...