പാലിൽ കശുവണ്ടി പൊടിച്ച് ചേർത്ത് കുടിക്കുന്നത് കൊണ്ടുള്ള ​ആരോ​ഗ്യ​ഗുണങ്ങൾ

കശുവണ്ടി പാൽ പുഡ്ഡിംഗ്, സ്മൂത്തികൾ, സൂപ്പ് എന്നിവയിൽ ചേർക്കുന്നതും ആരോ​ഗ്യത്തിന് നല്ലതാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് സലോനി ഝവേരി പറഞ്ഞു.

reasons cashew milk part of your diet plan rse

ബദാം പാൽ, സോയ പാൽ, ഓട്സ് പാൽ എന്നിവ നമ്മുക്കെല്ലാവർക്കും അറിയാവുന്നതാണ്. അവ സസ്യാഹാരികൾക്ക് ശുപാർശ ചെയ്യുന്ന കാൽസ്യം കഴിക്കുന്നതിനുള്ള മികച്ച ഓപ്ഷനുകളും കൂടിയാണ്. പോഷക​ഗുണമുള്ള മറ്റൊന്നാണ്  കശുവണ്ടിപ്പാൽ. പാലിൽ കശുവണ്ടി പൊടിച്ച് ചേർത്ത് കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു.

കശുവണ്ടി പാൽ പുഡ്ഡിംഗ്, സ്മൂത്തികൾ, സൂപ്പ് എന്നിവയിൽ ചേർക്കുന്നതും ആരോ​ഗ്യത്തിന് നല്ലതാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് സലോനി ഝവേരി പറഞ്ഞു.

പൂരിത കൊഴുപ്പ് കുറഞ്ഞതും മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉൾപ്പെടെയുള്ള അപൂരിത കൊഴുപ്പുകൾ കൂടുതലും ഉള്ളതിനാൽ കശുവണ്ടിപ്പാൽ ഹൃദയാരോഗ്യം വർദ്ധിപ്പിക്കും. ഈ കൊഴുപ്പുകൾ എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. കശുവണ്ടിയിൽ കോപ്പറും വിറ്റാമിൻ ഇയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രക്തക്കുഴലുകളുടെ പ്രവർത്തനത്തിന് നല്ലതാണ്.

ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ കശുവണ്ടിപ്പാൽ കണ്ണുകളുടെ ആരോ​ഗ്യത്തിനും സഹായിക്കുന്നു. കശുവണ്ടിപ്പാൽ കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷന്റെ (എഎംഡി) അപകടസാധ്യത കുറയ്ക്കും.

ഇതിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ, അതിന്റെ ഉയർന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. ട്രിപ്റ്റോഫാൻ ഉള്ളടക്കം നല്ല ഉറക്കത്തിനും മാനസികാവസ്ഥയ്ക്കും സഹായിക്കുന്നു. 

മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം എന്നിവയുടെ ഉയർന്ന സാന്നിധ്യം അസ്ഥികളെ ആരോ​ഗ്യത്തോടെ സംരക്ഷിക്കുമെന്നും പഠനങ്ങൾ കണ്ടെത്തി. ഇതിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. കശുവണ്ടിപ്പാൽ ഒരു തവണ കഴിക്കുന്നത് പ്രതിദിന വിറ്റാമിൻ കെയുടെ 12% വരെ നൽകും. കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന സെലീനിയം എന്ന ഘടകം തൈറോയ്ഡ് ഹോർമോൺ ബാലൻസ് ചെയ്യുന്നതിന് സഹായിക്കുന്നു. 

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നാല് പഴങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios