സ്പെഷ്യൽ പിസ്ത പാൽ സർബത്ത് ; റെസിപ്പി

നോമ്പുതുറയ്ക്ക് അല്‍പം മധുരം നല്‍കാന്‍ പിസ്ത പാൽ സർബത്ത്  തയ്യാറാക്കിയാലോ?

ramadan iftar special pistachios milk rse

ശരീരത്തെയും മനസ്സിനെയും നിർമ്മലമാക്കുന്ന വ്രതനിഷ്ഠയുടെ വിശുദ്ധനാളുകളിൽ നോമ്പു പോലെ തന്നെ പ്രധാനമാണ് നോമ്പുതുറയും. പലഹാരങ്ങൾ, പുട്ടുകൾ, പത്തിരികൾ, പാനീയങ്ങൾ, കഞ്ഞികൾ, മധുരപലഹാരങ്ങൾ, ബിരിയാണികൾ, അച്ചാറുകൾ തുടങ്ങിയ വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമായ വിഭവങ്ങൾ നോമ്പുതുറയ്ക്ക് കാണാം. ലളിതമായ നോമ്പുതുറയ്ക്ക് മുതൽ ഇഫ്താർ വിരുന്നുകൾക്ക് വരെ അനുയോജ്യമാണ് ഇതിലെ വിഭവങ്ങൾ കാണാം. നോമ്പുതുറയ്ക്ക് അൽപം മധുരം നൽകാൻ പിസ്ത പാൽ സർബത്ത്  തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ :

 1)പാൽ -750ml (തിളപ്പിച്ച്‌ തണുത്തത് )
2)പിസ്ത പൊടിച്ചത് -50ഗ്രാം (ഉപ്പില്ലാത്തത് )
3)നറുനണ്ടി സിറപ്പ് - മൂന്നു ടേബിൾ സ്പൂൺ
4)പിസ്ത മിൽക്ക് ഷേക്ക്‌ പൗഡർ -കാൽക്കപ്പ്
5)കണ്ടൻസ്ഡ് മിൽക്ക് -രണ്ട് ടേബിൾ സ്പൂൺ
6)കസ്കസ് -1 ടേബിൾ സ്പൂൺ 
7)ആപ്പിൾ -1
8)മാതളം -1

തയാറാക്കുന്ന വിധം :

തിളപ്പിച്ച്‌ തണുത്ത പാലിലേക്ക് രണ്ടുമുതൽ അഞ്ചുവരെയുള്ള ചേരുവകൾ  ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക് കുതിർത്ത കസ്കസ്, ചെറുതായി അരിഞ്ഞ ആപ്പിൾ മാതളം എന്നിവചേർക്കുക. സെർവിങ് ഗ്ലാസിൽ ഐസ്ക്യൂബുകൾ ഇട്ട ശേഷം തയാറാക്കിവെച്ചിരിക്കുന്ന  സർബത്ത് ഒഴിച്ച് ആവശ്യമെങ്കിൽ മുകളിൽ പൊടിച്ച പിസ്തയോ അണ്ടിപ്പരിപ്പോ വിതറാം. രുചികരമായ പിസ്ത സർബത്ത് തയാർ. ഇഷ്ടമുള്ള പുളിയില്ലാത്ത ഏത് പഴങ്ങൾ വേണമെങ്കിലും ഈ സർബത്തിൽ ചേർത്തുകൊടുക്കാം. മധുരം  ഓരോരുത്തരുടെ താല്പര്യത്തിനനുസരിച്ചും ചേർക്കാവുന്നതാണ്. എന്നിരുന്നാലും ചൂടുകാലത്ത്‌. പാനീയങ്ങളിൽ അധികം മധുരം ചേർക്കാതിരിക്കുന്നതാണ് നല്ലത്.

തയ്യാറാക്കിയത്:
അഭിരാമി,
തിരുവനന്തപുരം

 

Latest Videos
Follow Us:
Download App:
  • android
  • ios