ഈ റെസ്റ്റോറന്‍റില്‍ പിസ ഉണ്ടാക്കുന്നത് റോബോട്ടുകൾ; വൈറലായി വീഡിയോ
ഈ റെസ്റ്റോറന്‍റില്‍ ഗ്ലാസ് കൊണ്ട് മറച്ച അടുക്കളയ്ക്കുള്ളിൽ പിസ ഉണ്ടാക്കുന്നതും പായ്ക്ക് ചെയ്യുന്നതുമെല്ലാം റോബോട്ടുകളാണ്. പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഒരു ഉപകരണത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ റോബോട്ടുകൾക്ക് മണിക്കൂറിൽ 80 പിസകൾ വരെ തയ്യാറാക്കാൻ കഴിയും.
പുതുതലമുറക്കാരില്‍ ഏറെയും പിസയുടെ ആരാധകരാണ്. പല രുചികളിലുള്ള പിസ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പിസയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവരും നിരവധിയാണ്. എന്നാല്‍ മനുഷ്യന് പകരം റോബോട്ടുകളാണ് പിസ ഉണ്ടാക്കിയതെങ്കിലോ ?
പാരീസിലുള്ള ഒരു റെസ്റ്റോറന്‍റില്‍ ഗ്ലാസ് കൊണ്ട് മറച്ച അടുക്കളയ്ക്കുള്ളിൽ പിസ ഉണ്ടാക്കുന്നതും പായ്ക്ക് ചെയ്യുന്നതുമെല്ലാം റോബോട്ടുകളാണ്. പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഒരു ഉപകരണത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ റോബോട്ടുകൾക്ക് മണിക്കൂറിൽ 80 പിസകൾ വരെ തയ്യാറാക്കാൻ കഴിയും.
ഇതിന്‍റെ വീഡിയോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. തങ്ങൾക്ക് ഇഷ്ടപ്പെട്ട പിസയ്ക്ക് ഓർഡർ നൽകിയതിന് ശേഷം റോബോട്ടുകൾ മാവ് പരത്തുന്നതും തക്കാളി സോസ് പുരട്ടുന്നതും പച്ചക്കറിയുടെ കഷണങ്ങൾ ചേർക്കുന്നതും ചീസും മറ്റു ടോപ്പിങുകളും ചേർക്കുന്നതും ഓവനിൽ വച്ച് അത് വേവിച്ചെടുക്കുന്നതുമെല്ലാം ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് വിലയിരുത്തുകയും ചെയ്യാം.
Also Read: പിസ ഷോപ്പിന് മുന്നില്‍ വ്യത്യസ്തമായ അറിയിപ്പ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona