അച്ചാറുകളും സോസുകളും ജാമുകളുമെല്ലാം ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍...
എല്ലാ ഭക്ഷണസാധനങ്ങളും ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കേണ്ടതില്ല. അങ്ങനെ ചെയ്യുമ്പോള്‍ പലപ്പോഴും വലിയ ഫലവും ഉണ്ടാകുന്നില്ല. നമ്മളിത് തിരിച്ചറിയുന്നില്ല എന്ന് മാത്രം.
നിത്യോപയോഗത്തിനായി വീട്ടിലേക്ക് വാങ്ങിക്കുന്ന പല ഭക്ഷണപദാര്‍ത്ഥങ്ങളും കേടുകൂടാതെ സൂക്ഷിക്കുന്നതിന് നാം ഫ്രിഡ്ജിനെ തന്നെയാണ് ആശ്രയിക്കാറ്. എന്ത് സാധനം ആയാലും അത് ഫ്രിഡ്ജില്‍ വച്ചുകഴിഞ്ഞാല്‍ പിന്നെ സുരക്ഷിതമായി എന്നാണ് നാം വിശ്വസിക്കാറ്.
എന്നാല്‍ ഇങ്ങനെ എല്ലാ ഭക്ഷണസാധനങ്ങളും ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കേണ്ടതില്ല. അങ്ങനെ ചെയ്യുമ്പോള്‍ പലപ്പോഴും വലിയ ഫലവും ഉണ്ടാകുന്നില്ല. നമ്മളിത് തിരിച്ചറിയുന്നില്ല എന്ന് മാത്രം.
ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട ഭക്ഷണസാധനങ്ങളും സൂക്ഷിക്കേണ്ടതില്ലാത്ത ഭക്ഷണസാധനങ്ങളുമുണ്ട്. ചിലത് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കൊണ്ട് ആദ്യമേ സൂചിപ്പിച്ചത് പോലെ കാര്യമായ ഫലമില്ല. ഇവ മുറിയിലെ താപനിലയില്‍ തന്നെ വച്ചാല്‍ മതിയാകും.
സാധാരണഗതിയില്‍ സോസുകള്‍, ജാം, അച്ചാറുകള്‍, ബട്ടര്‍ എന്നിങ്ങനെയുള്ള സാധനങ്ങളെല്ലാം തന്നെ ഫ്രിഡ്ജിലാണ് മിക്കവരും സൂക്ഷിക്കാറ്. എന്നാല്‍ സത്യത്തില്‍ ഇപ്പറഞ്ഞവയൊന്നും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല.
ഇറച്ചി, മീൻ, മുട്ട, പാല്‍, പാലുത്പന്നങ്ങള്‍, മിക്ക പച്ചക്കറികളും, മിക്ക പഴങ്ങളുമെല്ലാം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് തന്നെയാണ് നല്ലത്. എന്നാല്‍ ബട്ടര്‍ മുറിയിലെ താപനിലയില്‍ തന്നെ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതേയുള്ളൂ. ബട്ടറിന് അത്രമാത്രം കാലാവധിയേ കിട്ടുകയും ഉള്ളൂ.
സോസുകള്‍, ജാം, അച്ചാറുകള്‍ എന്നിവയെല്ലാം കേടാകാതിരിക്കാൻ വിനിഗര്‍, ഷുഗര്‍, ഓയില്‍ എന്നിവയെല്ലാം ചേര്‍ക്കുന്നതാണ്. അതിനാല്‍ തന്നെ ഇവയൊന്നും ഫ്രിഡ്ജില്‍ വയ്ക്കേണ്ടതില്ല. കെച്ചപ്പെല്ലാം വാങ്ങിയ ശേഷം മുഴുവൻ സമയോം ഫ്രിഡ്ജിലാണ് അധികപേരും വയ്ക്കാറ്. എന്നാല്‍ കെച്ചപ്പും ഇത്തരത്തില്‍ സൂക്ഷിക്കേണ്ടതില്ല.
സോയ സോസ്, മസ്റ്റര്‍ഡ് സോസ് എന്നിങ്ങനെയുള്ള സോസുകളെല്ലാം പുറത്ത് സൂക്ഷിച്ചാല്‍ മതി. വിനിഗര്‍ ചേര്‍ത്ത വിഭവങ്ങളെല്ലാം നിശ്ചിത സമയത്തേക്ക് പുറത്ത് തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. അതുപോലെ ഒലിവ് ഓയില്‍, തേൻ എന്നിങ്ങനെയുള്ളവയും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. ഇവയും മുറിയിലെ താപനിലയില്‍ തന്നെ സൂക്ഷിക്കുന്നതാണ് ഉചിതം.
Also Read:- വെജ്- ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; കഴിച്ചുകൊണ്ടിരിക്കെ യുവതിക്ക് കിട്ടിയത്...