ഉള്ളിയുടെ തൊലി വെറുതെ കളയേണ്ട; ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ...
ഉള്ളിയുടെ തൊലിയാണെങ്കില്‍ ചെടിക്ക് വളമായി ഇടുന്നതിലേക്ക് പലരും ചേര്‍ക്കാറുണ്ട്. അല്ല എങ്കില്‍ ഇത് മറ്റ് ഉപയോഗങ്ങള്‍ക്കൊന്നും എടുക്കാറില്ല. എന്നാലിപ്പോഴിതാ ഉള്ളിത്തൊലി കൊണ്ടും ചില ഉപകാരങ്ങളുണ്ട് എന്ന് തെളിയിക്കുകയാണ് വൈറലായ ഒരു ട്രെൻഡ്.
എല്ലാ ദിവസവും പാചകത്തിനായി നാം ഉപയോഗിക്കുന്നൊരു ചേരുവയാണ് ഉള്ളി (സവാള). ഉള്ളിയിടാത്ത കറികളില്ലെന്ന് തന്നെ പറയാം. അത്രമാത്രം കറികളുടെ അവിഭാജ്യഘടകമാണ് ഉള്ളി.
ഉള്ളിയുടെ തൊലിയാണെങ്കില്‍ ചെടിക്ക് വളമായി ഇടുന്നതിലേക്ക് പലരും ചേര്‍ക്കാറുണ്ട്. അല്ല എങ്കില്‍ ഇത് മറ്റ് ഉപയോഗങ്ങള്‍ക്കൊന്നും എടുക്കാറില്ല. എന്നാലിപ്പോഴിതാ ഉള്ളിത്തൊലി കൊണ്ടും ചില ഉപകാരങ്ങളുണ്ട് എന്ന് തെളിയിക്കുകയാണ് വൈറലായ ഒരു ട്രെൻഡ്.
മറ്റൊന്നുമല്ല, ഉള്ളിത്തൊലി കഴുകി - ഉണക്കി പൊടിയാക്കി എടുക്കുന്നതാണ് സംഗതി. ഇത് എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് പറയാം. അതിന് മുമ്പ് ഉള്ളിയുടെ തൊലിക്കുള്ള ചില ആരോഗ്യഗുണങ്ങള്‍ കൂടി ഒന്നറിയാം.
രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോഗ്യത്തിനുമെല്ലാം നല്ലതാണ് ഉള്ളിത്തൊലി. ഉള്ളിത്തൊലിയില്‍ അടങ്ങിയിരിക്കുന്ന 'പോളിഫിനോള്‍ ആന്‍റി-ഓക്സിഡന്‍റ്സ്' ആണത്രേ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. ഉള്ളിത്തൊലിയില്‍ അടങ്ങിയിട്ടുള്ള 'ക്വെര്‍സെറ്റിൻ' (ഫ്ളേവനോള്‍) എന്ന ഘടകത്തിന് ബിപി നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്നും അതിനാല്‍ തന്നെ ഇത് പരോക്ഷമായി ഹൃദയത്തിന് ഗുണകരമാകുമെന്നും കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള കാര്‍ഡിയോതൊറാസിക് സര്‍ജൻ ഡോ. മെഹമത് സെൻഗിംസ് പറയുന്നു.
ഇതിന് പുറമെ ധാരാളം പോഷകങ്ങള്‍ ഉള്ളിത്തൊലിയില്‍ അടങ്ങിയിട്ടുണ്ടത്രേ. വൈറ്റമിൻ-എ, വൈറ്റമിൻ-സി, വൈറ്റമിൻ-ഇ തുടങ്ങിയവ ഇതില്‍ ചിലത് മാത്രം. ഫൈബര്‍ അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ ഉള്ളിത്തൊലി ദഹനപ്രവര്‍ത്തനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ വരാം.
ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും എന്തിനാണ് ഉപയോഗിക്കുന്നതെന്നും നോക്കാം.
ഉള്ളിത്തൊലി ആദ്യമേ സൂചിപ്പിച്ചത് പോലെ കഴുകി വൃത്തിയാക്കി ഉണക്കി- പൊടിയാക്കി സൂക്ഷിക്കുകയാണ് ചെയ്യുക. ഇതെങ്ങനെയെന്ന് താഴെ കൊടുത്തിട്ടുള്ള വീഡിയോയില്‍ കാണാം. ഇത് വിവിധ വിഭവങ്ങളില്‍ ചേരുവയായിത്തന്നെ ചേര്‍ക്കുകയാണ് പതിവ്. ഇങ്ങനെയാണ് ഉപയോഗം വരുന്നത്.
വീഡിയോ കാണാം...
Also Read:- 'പെയിൻ കില്ലര്‍' ഉപയോഗം പതിവാക്കിയവരാണോ നിങ്ങള്‍? എങ്കിലറിയുക...