Onam 2023 : ഈ ഓണത്തിന് സ്പെഷ്യൽ മിക്സഡ് ഫ്രൂട്ട് പായസം തയ്യാറാക്കിയാലോ ?
ഓണത്തിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഈ ഓണത്തിന് വ്യത്യസ്തമായി ഒരു മിക്സഡ് ഫ്രൂട്ട് പായസം തയ്യാറാക്കിയാലോ?. ഹെൽത്തിയും രുചികരവുമാണ് ഈ പായസം.
പായസം ഇല്ലാതെ എന്ത് ഓണം അല്ലേ. ഈ ഓണത്തിന് സ്പെഷ്യൽ ഹെൽത്തിയായ മിക്സഡ് ഫ്രൂട്ട് പായസം ഈസിയായി തയ്യാറാക്കാം...
വേണ്ട ചേരുവകൾ...
1. മാമ്പഴം 1/4 കപ്പ് (ചെറുതായി അരിഞ്ഞത്)
2. ആപ്പിൾ 1/4 കപ്പ്
3. പൂവൻ പഴം 1/4 കപ്പ്
4. ഡ്രാ ഗൺ ഫ്രൂട്ട് 1/4 കപ്പ്
5. അണ്ടിപ്പരി പ്പ് 15 എണ്ണം
6. ഉണക്കമുന്തിരി 2 ടേബിൾസ്പൂൺ
7. ചൗവരി 3 ടേബിൾസ്പൂൺ
8. ഏലക്കായ 1/4 സ്പൂൺ
9. തേങ്ങാ പാൽ ഒന്നാം പാൽ 3/4 കപ്പ്
10. രണ്ടാം പാൽ 2 1/2 കപ്പ്
11. ശർക്കരപാവ് 1 1/4 കപ്പ്
12. നെയ്യ് 8 ടേബിൾ സ്പൂൺ
13. പിസ്താ 8 എണ്ണം
തയ്യാറാക്കുന്ന വിധം...
ഉരുളി ചൂടായതിനു ശേഷം അതിൽ 3 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് അരിഞ്ഞുവെച്ച ഫ്രൂട്ട്സ് അതിലേക് ഇട്ടു
നന്നായി ഇളക്കുക. നന്നായി വഴറ്റിയതിനു ശേഷം ശർക്കര പാവ് ഒഴിച്ച് നന്നായി ഇളക്കി വേവിച്ച 3 ടേബിൾസ്പൂൺ ചൗവരി ചേർക്കുക. നന്നായി ഇളക്കി അതിലേക്ക് രണ്ടാം പാൽ ഒഴിച്ച് നന്നായി വേവിച്ചു കുറുകി വരുമ്പോൾ ഒന്നാം പാൽ ഒഴിച്ച് ഏലയ്ക്കാ പൊടി ഇട്ടു ഇറക്കി വെക്കുക. അതിലേക്ക് നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പ് മുന്തിരി ഇടുക.
അതിലേക്ക് കുറച്ചു പിസ്താ പൊടിച്ചു ഇടുക.
തയ്യാറാക്കിയത് :
ശ്രീകല, പാലക്കാട്
Read more ഈ ഓണത്തിന് തയ്യാറാക്കാം രുചികരമായ മത്തങ്ങാ പരിപ്പ് പായസം