Onam 2023 : ഓണത്തിന് രുചികരമായ കാരമൽ നൊങ്ക് പായസം ഈസിയായി തയ്യാറാക്കാം

ഓണസദ്യയിൽ പ്രധാനിയാണ് പായസം. ഇത്തവണ ഓണത്തിന് നൊങ്ക് കൊണ്ട് രുചികരമായ പായസം തയ്യാറാക്കിയാലോ?...

onam 2023 easy and tasty caramel payasam recipe -rse-

ഓണം ആ​ഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം ഓടി എത്തുന്നത് സദ്യ തന്നെയാകും. ഓണസദ്യയിൽ പ്രധാനിയാണ് പായസം. ഇത്തവണ ഓണത്തിന് നൊങ്ക് കൊണ്ട് രുചികരമായ പായസം തയ്യാറാക്കിയാലോ?...

വേണ്ട ചേരുവകൾ...

നൊങ്ക്                          4 എണ്ണം അടർത്തിയെടുത്തത്
പാൽ                            500 ml (തിളപ്പിച്ചത്) 
പഞ്ചസാര                  ഒരു കപ്പ്‌
വേവിച്ച ചൗവരി       50 ഗ്രാം 
നെയ്യ്                            2 ടീസ്പൂൺ
ഏലയ്ക്കപൊടി       1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ പഞ്ചസാരയും ഒന്നര ടേബിൾ സ്പൂൺ വെള്ളവുമൊഴിച്ചു ബ്രൗൺ നിറമാകുന്നത് വരെ മീഡിയം-ലോ തീയിൽ  ഇളക്കുക  കുറച്ചധികം സമയം വേണ്ടിവരും പഞ്ചസാര അലിഞ്ഞു കാരമലാകാൻ. ഈ സമയം കരിഞ്ഞുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം ഇതിലേക്കു പാൽ ചേർത്തു തുടരെയിളക്കുക.പാലൊഴിക്കുന്ന സമയത്ത് കാരമൽ കട്ടിയാകാൻ സാധ്യതയുണ്ട്. പാൽ ചൂടാകുന്നതിനനുസരിച്ചു ക്രമേണ കാരമൽ ഇതിലേക്കു അലിഞ്ഞു ചേർന്നോളും.  കാരമൽ പൂർണമായും അലിഞ്ഞതിനു ശേഷം വേവിച്ചു വെച്ച ചൗവരി ചേർത്തിളക്കുക.തിളച്ചു കുറുകി വരുന്ന പരുവമാകുമ്പോൾ നെയ്യും ഏലക്കപൊടിയും ചേർക്കാം. സ്റ്റവൗ ഓഫ്‌ ചെയ്ത ശേഷം ചെറുതായി മുറിച്ച നൊങ്ക് ചേർക്കുക. രുചികരമായ കാരമൽ നൊങ്ക് പായസം തയ്യാർ... 

തയ്യാറാക്കിയത് ;
അഭിരാമി,
തിരുവനന്തപുരം 

സദ്യ സ്പെഷ്യൽ നേന്ത്രപ്പഴം പായസം ; ഈസി റെസിപ്പി

 

Latest Videos
Follow Us:
Download App:
  • android
  • ios