വിയർപ്പുനാറ്റമകറ്റാനും വണ്ണം കുറയ്ക്കാനും ചെറുനാരങ്ങ; അറിയാം മറ്റ് ഗുണങ്ങള്‍...
ആന്‍റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ചെറുനാരങ്ങ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ തുടങ്ങിയ ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്നു.
വലിപ്പം കുറവാണെങ്കിലും ചെറുനാരങ്ങ ഗുണത്തിൽ വമ്പനാണ്. നിരവധി വിറ്റാമിനുകളും പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ചെറുനാരങ്ങ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ തുടങ്ങിയവ ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്നു.
ചെറുനാരങ്ങയുടെ ചില ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാം...
ഒന്ന്...
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
രണ്ട്...
ദഹന പ്രശ്നങ്ങള്‍ക്ക് മികച്ച പ്രതിവിധിയാണ് നാരങ്ങ. ഭക്ഷണത്തിന് മുകളിൽ കുറച്ച് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നത് ദഹനത്തിന് സഹായിക്കും. രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് വയറ്റിലെ മാലിന്യങ്ങളെ പുറത്താക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും.
മൂന്ന്...
പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ ചെറുനാരങ്ങ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. ഒരു കപ്പ് നാരങ്ങയിൽ ഏതാണ്ട് 280 മി.ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു രക്തസമ്മർദമുള്ളവർക്കു നാരങ്ങാവെള്ളം ഉത്തമമാണ്.
നാല്...
നാരങ്ങയില്‍ കലോറി വളരെ കുറവാണ്. 100 ഗ്രാം നാരങ്ങയിൽ അടങ്ങിയിരിക്കുന്നത് വെറും 29 കലോറി മാത്രമാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്താം. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുറച്ച് തേൻ ചേർത്ത് വെറും വയറ്റിൽ കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കും. ഒപ്പം ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
അഞ്ച്...
ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്, ക്വർസെറ്റിൻ, അസ്കോർബിക് എന്നിവയടങ്ങിയ സംയുക്തങ്ങൾ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുടെ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ അമിതമായി നാരങ്ങ കഴിക്കുന്നതും നന്നല്ല.
ആറ്...
നാരങ്ങാ നീര് ചേർത്ത വെള്ളത്തിൽ കുളിക്കുന്നത് വിയർപ്പുനാറ്റം അകറ്റാൻ സഹായിക്കും.
ഏഴ്...
പല്ലിന്റെ മഞ്ഞനിറത്തെ തടയാന്‍ നാരങ്ങ സഹായിക്കും. വായ്‌നാറ്റം, ബാക്ടീരിയ, മോണയിലെ രക്തസ്രാവം, പല്ലുവേദന എന്നിവയ്ക്കെതിരെ പ്രകൃതിദത്തമായി പോരാടാനും നാരങ്ങ സഹായിക്കും. ഇതിനായി ടൂത്ത് പേസ്റ്റിലേയ്ക്ക് നാരങ്ങാനീര് കൂടി ചേർത്ത് പല്ല് തേയ്ക്കാം.
എട്ട്...
നാരങ്ങയും കറ പിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാന്‍ സഹായിക്കും. ഇതിനായി ഒരു പാത്രത്തിലേയ്ക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, കുറച്ച് വെള്ളം എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം ഉപയോഗിച്ച് കറയുള്ള പാത്രങ്ങള്‍ നന്നായി കഴുകാം. ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം.
Also Read: ഇത്തവണത്തെ പാചക പരീക്ഷണം സ്ട്രോബെറിയില്‍; വിമര്‍ശനവുമായി സൈബര്‍ ലോകം