പതിവായി ഒരു പിടി പിസ്ത കഴിക്കൂ, ഈ രോഗങ്ങളെ അകറ്റി നിർത്താം...

കാത്സ്യം, അയൺ, സിങ്ക് എന്നിവ പിസ്തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വിറ്റാമിൻ എ, ബി 6, കെ, സി, ഇ എന്നിവയും പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Nutrition benefits of pistachios azn

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു നട്സാണ് പിസ്ത. ഫൈബറും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുമടങ്ങിയ ഇവ പോഷകങ്ങളുടെ കലവറയാണ്. കാത്സ്യം, അയൺ, സിങ്ക് എന്നിവ പിസ്തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വിറ്റാമിൻ എ, ബി 6, കെ, സി, ഇ എന്നിവയും പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പതിവായി ഒരു പിടി പിസ്ത കഴിക്കുന്നത് ഏറെ നല്ലതാണ്. 

അറിയാം പിസ്തയുടെ ആരോഗ്യ ഗുണങ്ങള്‍... 

ഒന്ന്...

ആരോഗ്യകരമായ കൊഴുപ്പടങ്ങിയ നട്സാണ് പിസ്ത. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഈ നട്‌സിന് കഴിയും. പിസ്തയിലെ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം കൊളസ്‌ട്രോൾ കുറയ്ക്കുന്നതോടൊപ്പം ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.

രണ്ട്...

പിസ്ത പതിവായി കഴിക്കുന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു. 

മൂന്ന്...

പിസ്തയിൽ അടങ്ങിയിരിക്കുന്ന നാരുകൾ കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. നല്ല ദഹനത്തിനും പിസ്ത പതിവായി കഴിക്കാം. 

നാല്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പിസ്ത നല്ലതാണ്. പിസ്തയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളതിനാൽ പ്രമേഹരോഗികള്‍ക്ക് പിസ്ത ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

അഞ്ച്...

ഫൈബര്‍ ധാരാളം അടങ്ങിയ പിസ്ത കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി അമിതവണ്ണം കുറയ്ക്കാനും കഴിയും.  

ആറ്...

കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമാണ് പിസ്ത. പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും.

ഏഴ്... 

പ്രോട്ടീന്റെ കലവറയാണ് പിസ്ത. 100 ഗ്രാം പിസ്തയിൽ ഏകദേശം 20 ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ശരീത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കും. ഗര്‍ഭിണികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഇവ. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പിസ്ത സഹായിക്കും. 

എട്ട്...

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയ പിസ്ത യുവത്വം നിലനിര്‍ത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

ഒമ്പത്...

ഉറക്കത്തിന് നമ്മെ സഹായിക്കുന്ന മെലാറ്റോണിന്‍ ധാരാളമായി അടങ്ങിയിട്ടുള്ള നട്‌സുകളിലൊന്നാണ് പിസ്ത. രാത്രി ഭക്ഷണം കഴിച്ചശേഷം കുറച്ച് പിസ്ത കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: പതിവായി പേരയ്ക്ക കഴിക്കൂ, ഈ രോഗങ്ങളെ അകറ്റി നിർത്താം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

Latest Videos
Follow Us:
Download App:
  • android
  • ios