National Potato Day 2023 : ഉരുളക്കിഴങ്ങിന്റെ ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?

ഉരുളക്കിഴങ്ങിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം ഹൃദ്രോഗത്തിനും ക്യാൻസറിനും ഉള്ള സാധ്യത കുറയ്ക്കുന്നു.
 

national potato day 2023 know the health benefits of eating potato -rse-

ഇന്ന് ദേശീയ ഉരുളക്കിഴങ്ങ് ദിനം (National Potato Day). ഉരുളക്കിഴങ്ങ് ഒരു വൈവിധ്യമാർന്ന പച്ചക്കറിയാണ്.  ഉരുളക്കിഴങ്ങ് കൊണ്ട് നിരവധി വിഭവങ്ങളാണ് നാം തയ്യാറാക്കാറുള്ളത്. തെക്കൻ പെറുവും ബൊളീവിയയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളും ബിസി 5000 ലും 8000 ലും ആദ്യമായി ഉരുളക്കിഴങ്ങ് കൃഷി ചെയ്തതായി വിശ്വസിക്കപ്പെടുന്നു. അതിനുശേഷം, ഈ പച്ചക്കറി പല രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും ഏറ്റവും പ്രിയപ്പെട്ടതും പ്രധാന ഭക്ഷണങ്ങളിലൊന്നായി മാറുകയായിരുന്നു. പാൻകേക്കുകൾ മുതൽ ബ്രെഡ് റോളുകൾ വരെ, മിക്ക വിഭവങ്ങളിലും ഉരുളക്കിഴങ്ങ് പ്രധാന പച്ചക്കറിയായി. ഉരുളക്കിഴങ്ങ് അവയുടെ പോഷകമൂല്യത്തിനും പേരുകേട്ടതാണ്. 

ഉരുളക്കിഴങ്ങ് കഴിച്ചാലുള്ള ​ഗുണങ്ങൾ...

ഒന്ന്...

ഉരുളക്കിഴങ്ങിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം ഹൃദ്രോഗത്തിനും ക്യാൻസറിനും ഉള്ള സാധ്യത കുറയ്ക്കുന്നു.

രണ്ട്...

പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ് ഉരുളക്കിഴങ്ങ് . നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് പൊട്ടാസ്യം ഇല്ലെങ്കിൽ,ശരീരം അധിക സോഡിയം നിലനിർത്തുന്നു, കൂടാതെ സോഡിയം അമിതമായാൽ നിങ്ങളുടെ രക്തസമ്മർദ്ദം ഉയർത്തുന്നു. പൊട്ടാസ്യം അടങ്ങിയ ഭക്ഷണക്രമം രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തെ സംരക്ഷിക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും.

മൂന്ന്...

ശരീരഭാരം വർധിപ്പിക്കാനും കലോറി വർധിപ്പിക്കാനും ആഗ്രഹിക്കുന്ന ആളുകൾക്ക് ഉരുളക്കിഴങ്ങ് സഹായിക്കും. പ്രത്യേകിച്ച് ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) സാധാരണയിൽ താഴെയുള്ള ആളുകൾക്ക്.

നാല്...

എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, അയൺ , മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവ സഹായിക്കും . രക്തത്തിലടിഞ്ഞ് കൂടുന്ന കൊഴുപ്പു നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാനും ഉരുളക്കിഴങ്ങ് സഹായകമാണ്.

അഞ്ച്...

വൈറ്റമിൻ സി, ബി6, പൊട്ടാസ്യം, നിയാസിൻ, ഫൈബർ എന്നിവയാൽ സമൃദ്ധമാണിത്. കൂടാതെ നിരവധി പ്രോട്ടീനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദം നിയന്ത്രിക്കാൻ ഉരുളക്കിഴങ്ങ് മികച്ചതാണ്.

ഉരുളക്കിഴങ്ങ് എല്ലാവർക്കും സുരക്ഷിതമാണോ?

ഉരുളക്കിഴങ്ങ് എല്ലാവർക്കും കഴിക്കാൻ പറ്റുന്ന ഭക്ഷണമാണെന്ന് പറയാനാകില്ല. അപൂർവ സന്ദർഭങ്ങളിൽ ചില വ്യക്തികൾക്ക് അസംസ്കൃതവും വേവിച്ചതുമായ ഉരുളക്കിഴങ്ങിനോട് അലർജിയുണ്ടാകാം. നിങ്ങൾക്ക് ഉരുളക്കിഴങ്ങിൽ അലർജിയുണ്ടെങ്കിൽ ഒഴിവാക്കുന്നതാണ് നല്ലത്. 

Read more ആർത്തവവിരാമത്തിന് ശേഷം ശരീരത്തിലുണ്ടാകുന്ന ചില മാറ്റങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios