National Ice Cream Day 2023 : ഐസ്ക്രീം പ്രിയരാണോ? എങ്കിൽ ഇത് കൂടി അറിഞ്ഞിരിക്കൂ

എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ ശരീരത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ധാതുക്കളിൽ ഒന്നാണ് കാൽസ്യം. എന്നിരുന്നാലും, ഈ ധാതു നമ്മുടെ ശരീരം ഉത്പാദിപ്പിക്കുന്നില്ല. നമ്മുടെ ശരീരത്തിന്റെ കാൽസ്യത്തിന്റെ ആവശ്യകത നിറവേറ്റുന്നതിന് കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കണം എന്നാണ്. ഐസ്ക്രീമിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. കാൽസ്യം ആവശ്യകതകൾ നിറവേറ്റുന്നതിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

national ice cream day 2023 know the benefits and side effects of ice cream -rse-

ഇന്ന് ജൂലെെ 16. ദേശീയ ഐസ്ക്രീം ദിനം (National Ice Cream Day).  ജൂലൈ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഐസ്ക്രീം ദിനമായി ആചരിക്കുന്നു. പാലും പാലുൽപ്പന്നങ്ങളും ഉപയോഗിച്ചുണ്ടാക്കുന്ന തണുപ്പിച്ച ഡെസർട്ട് ആണ് ഐസ്-ക്രീം എന്ന ഐസാക്കിയ ക്രീം. ഇതിലെ പ്രധാന ചേരുവകൾ പാലിന്റെ ക്രീമും പഞ്ചസാരയുമാണ്. 

പഞ്ചസാരയ്ക്കു പകരം മറ്റേതെങ്കിലും മധുരം കൊടുക്കുന്ന വസ്തുക്കളും ചേർക്കാറുണ്ട്. പഴച്ചാറുകളും ഉണങ്ങിയ പഴങ്ങളും പരിപ്പുകളും ചേർത്തും ഐസ്‌ക്രീം ഉണ്ടാക്കാറുണ്ട്. ചില ഐസ്ക്രീമുകളിൽ കൃത്രിമ കളറുകളും രുചിവസ്തുക്കളും ചേർക്കുന്നുണ്ട്.

'ഐസ്ക്രീമിന്റെ ചില ആരോ​ഗ്യ ​ഗുണങ്ങൾ...'

വിറ്റാമിൻ ഡി, വിറ്റാമിൻ എ, കാൽസ്യം, ഫോസ്ഫറസ്, റൈബോഫ്ലേവിൻ എന്നിവയാൽ സമ്പന്നമാണ് ഐസ്ക്രീം. 
ഐസ്ക്രീമിൽ വിറ്റാമിൻ-എ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുന്നതിന് ഐസ്ക്രീം സഹായിക്കുന്നു. വൈറ്റമിൻ-ഡി ഭക്ഷണത്തിൽ നിന്ന് കാത്സ്യവും മറ്റ് ആരോഗ്യ പോഷകങ്ങളും ആഗിരണം ചെയ്യുകയും വൃക്കകളിൽ സൂക്ഷിക്കുകയും ചെയ്യുന്നു. വിറ്റാമിൻ-കെ ശരീരത്തിലെ രക്തപ്രവാഹം വർധിപ്പിക്കുകയും രക്തകോശങ്ങൾ തടയുകയും രക്തം കട്ടപിടിക്കുന്നതിനെ തടയുകയും ചെയ്യുന്നു.

എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ ശരീരത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ധാതുക്കളിൽ ഒന്നാണ് കാൽസ്യം. എന്നിരുന്നാലും, ഈ ധാതു നമ്മുടെ ശരീരം ഉത്പാദിപ്പിക്കുന്നില്ല,. നമ്മുടെ ശരീരത്തിന്റെ കാൽസ്യത്തിന്റെ ആവശ്യകത നിറവേറ്റുന്നതിന് കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കണം എന്നാണ്. ഐസ്ക്രീമിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്, കാൽസ്യം ആവശ്യകതകൾ നിറവേറ്റുന്നതിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

സ്ത്രീകളിലെ സ്തനാർബുദത്തിന്റെ കാരണങ്ങളിലൊന്നാണ് ശരീരത്തിൽ കാൽസ്യത്തിന്റെ അഭാവം. അതിനാൽ, സ്തനാർബുദം പോലുള്ള മാരകമായ അസുഖങ്ങളെ അകറ്റി നിർത്താൻ ഭക്ഷണത്തിൽ കൂടുതൽ കാൽസ്യം അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുക. ഐസ്ക്രീം അവയിലൊന്ന് ആകാം. ധാരാളം കാൽസ്യം കഴിക്കുന്നത് സ്ത്രീകളിൽ സ്തനാർബുദ സാധ്യത കുറയ്ക്കുക ചെയ്യുന്നു. 

'ഐസ്ക്രീം അമിതമായി കഴിച്ചാൽ...'

ഐസ്ക്രീം അമിതമായി ഐസ്ക്രീം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുമെന്നും ദീർഘകാല ഹൃദ്രോഗ സാധ്യതയിലേക്ക് നയിക്കുമെന്നും കുടൽ മൈക്രോബയോമിനെ പ്രതികൂലമായി ബാധിക്കുമെന്നും പഠനങ്ങൾ പറയുന്നു. ഐസ്ക്രീം പോലെ പഞ്ചസാരയും പൂരിത കൊഴുപ്പും അടങ്ങിയ ഏതെങ്കിലും ഭക്ഷണങ്ങൾ മിതമായി കഴിക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്നു. അധികമായി കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളുടെ അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഉയർന്ന അളവിൽ കലോറി അടങ്ങിയതുമായ ഭക്ഷണരീതികൾ മോശം ഉറക്കത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ആറ് പച്ചക്കറികൾ
 

Latest Videos
Follow Us:
Download App:
  • android
  • ios