നാടൻ ചെമ്മീൻ ചമ്മന്തി ; ഈസി റെസിപ്പി

ഊണിന് രുചി പകരാൻ ഒരു സൂപ്പർ ചെമ്മീൻ ചമ്മന്തി റെസിപ്പി.. ഈ ചമ്മന്തി ഉണ്ടെങ്കിൽ വയറുനിറയെ ചോറുണ്ണാം.

nadan chemmeen chammanthi easy recipe -rse-

നല്ല പെർഫെക്റ്റ് ആയിട്ടുള്ള നാടൻ ചമ്മന്തിപ്പൊടി അതും ചെമ്മീൻ കൊണ്ട് തയ്യാറാക്കിയത് എങ്ങനെ ഉണ്ടാവും. അത്രയും രുചികരമായ ഒരു ചെമ്മീൻ ചമ്മന്തി കൂടി തയ്യാറാക്കുന്നതിന് കുറച്ച് പ്രത്യേകതകൾ കൂടിയുണ്ട്. അതെന്താണെന്ന് നോക്കാം. 

വേണ്ട ചേരുവകൾ...

ഉണക്ക ചെമ്മീൻ                   1/2 കിലോ 
ചുവന്ന മുളക്                         10 എണ്ണം 
പുളി                                          100 ഗ്രാം 
ഉപ്പ്                                              2 സ്പൂൺ 
കറിവേപ്പില                            4 തണ്ട് 
തേങ്ങ                                       1 കപ്പ് 

തയ്യാറാക്കുന്ന വിധം...

ചോറിനും, കഞ്ഞിക്കും, ഒപ്പം കഴിക്കാൻ വളരെ നാലൊരു വിഭവം ആണ് ചെമ്മീൻ ചമ്മന്തി പൊടി.ആദ്യമായി ഉരുളി നന്നായി ചൂടാക്കി എടുക്കുക.ചെമ്മീൻ നന്നായി കഴുകി ഉണക്കി ക്ലീൻ ചെയ്ത ശേഷം ഉരുളിയിൽ ഇട്ടു നന്നായി വഴറ്റി എടുക്കുക. ചെമ്മീൻ നന്നായി ചൂടായിക്കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.അതിനു ശേഷം ചീന ചട്ടിയിൽ ചിരകി വച്ച തേങ്ങയും, ചുവന്ന മുളകും ചേർത്ത് വറുക്കുക. ഒപ്പം കറി വേപ്പിലയും ചേർക്കാം. അതിങ്ങനെ നന്നായി മൂത്തു വരുമ്പോൾ അതിലേക്ക് പഴം പുളിയും, ഉപ്പും ചേർത്ത് കൊടുക്കുക. കുറച്ചു സമയം എടുത്തു എല്ലാം മൂത്തു കഴിയുമ്പോൾ അതിലേക്ക് നേരത്തെ മൂപ്പിച്ചു വച്ചിട്ടുള്ള ഉണക്ക ചെമ്മീനും ചേർത്ത് കൊടുക്കുക. നന്നായി മൂപ്പിച്ചു കഴിഞ്ഞാൽ പിന്നെ അരകല്ലിൽ നന്നായി പൊടിച്ചു എടുക്കുക. ചെമ്മീൻ ചമ്മന്തി റെഡി.

തയ്യാറാക്കിയത്;
ജോപോൾ
തൃശ്ശൂർ

സേമിയ ഇരിപ്പുണ്ടോ ? എങ്കിൽ ഇതാ എളുപ്പത്തിൽ ഒരു നാലുമണി പലഹാരം

 

Latest Videos
Follow Us:
Download App:
  • android
  • ios