പ്രമേഹത്തെ നിയന്ത്രിക്കാന്‍ രാവിലെ കുടിക്കാം ഈ എട്ട് പാനീയങ്ങള്‍...
പ്രമേഹ രോഗികൾ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും പോഷണം ലഭിക്കാനും സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹ രോഗികൾ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും പോഷണം ലഭിക്കാനും സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം...
ഒന്ന്...
പാവയ്ക്കാ ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫാറ്റും കാര്‍ബോഹൈട്രേറ്റും കലോറിയും കുറഞ്ഞ, ഫൈബര്‍ അടങ്ങിയതുമായ പാവയ്ക്കയില്‍ പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉയരാതെ നിലനിര്‍ത്താന്‍ പാവയ്ക്കാ ജ്യൂസ് രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് ഏറെ നല്ലതാണ്.
രണ്ട്...
നെല്ലിക്കാ ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് രാവിലെ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
മൂന്ന്...
കറ്റാര്‍വാഴ ജ്യൂസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രാവിലെ വെറുംവയറ്റില്‍ ചെറിയ അളവില്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.
നാല്...
ഉലുവ വെള്ളം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രാവിലെ വെറുംവയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി ഉലുവ തലേന്ന് രാവിലെ വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം രാവിലെ കുടിക്കാം.
അഞ്ച്...
ഇഞ്ചി വെള്ളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക്, ജിഞ്ചറോള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്ന ഇഞ്ചി വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ നല്ലതാണ്.
ആറ്...
മഞ്ഞള്‍ വെള്ളമാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മഞ്ഞള്‍ വെള്ളം സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മഞ്ഞളിലെ കുര്‍ക്കുമിനാണ് ഇതിന് സഹായിക്കുന്നത്.
ഏഴ്...
ബാര്‍ലി വെള്ളം ആണ് ഏഴാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകൾ, പോഷകങ്ങൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബാർലി വെള്ളം. ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ ബാർലി വെള്ളം ഫലപ്രദമാണ്. ബാര്‍ലി വെള്ളത്തിന്‍റെ ഗ്ലൈസമിക് സൂചികയും കുറവാണ്.
എട്ട്...
കറുവാപ്പട്ട ടീ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവാപ്പട്ട ടീ കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: രാവിലെ വെറും വയറ്റിൽ കഴിക്കാവുന്ന നാല് പഴങ്ങള്‍...