ഒരു മണിക്കൂറിനുള്ളില്‍ തയ്യാറാക്കിയത് 33 ഭക്ഷണങ്ങള്‍; റെക്കോര്‍ഡ് നേടി പത്ത് വയസുകാരി!

കൊച്ചി സ്വദേശിയായ വിങ് കാമന്‍ഡര്‍ പ്രജിത്ത് ബാബുവിന്‍റെ മകളാണ് സാന്‍വി.

maximum number of food dishes cooked by a child

ഒരു മണിക്കൂറിനുള്ളില്‍ 33 ഭക്ഷണങ്ങള്‍ തയ്യാറാക്കി ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടി പത്ത് വയസുകാരി. സാന്‍വി എം പ്രജിത്ത് എന്ന പെണ്‍കുട്ടിയാണ് ചെറിയ സമയത്തിനുള്ളില്‍ ഇത്രയേറെ വിഭവങ്ങള്‍ തയ്യാറാക്കിയ ആ മിടുക്കി. 

maximum number of food dishes cooked by a child

 

കൊച്ചി സ്വദേശിയായ വിങ് കമാന്‍ഡര്‍ പ്രജിത്ത് ബാബുവിന്‍റെ മകളാണ് സാന്‍വി.  ഇഡ്ഡലി, ചിക്കന്‍ റോസ്റ്റ്, ഫ്രൈഡ് റൈസ്, സാൻഡ്‍വിച്ച് തുടങ്ങി 33 വിവിധതരം ഭക്ഷണങ്ങളാണ് സാന്‍വി ഒരു മണിക്കൂറിനുള്ളില്‍ തയ്യാറാക്കിയത്. ഓഗസ്റ്റ് 29നാണ് സാന്‍വി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവുമധികം വിഭവങ്ങള്‍ പാകം ചെയ്ത കുട്ടി എന്ന നിലയിലാണ് സാന്‍വിയുടെ റെക്കോഡ് രേഖപ്പെടുത്തിയിട്ടുള്ളത്.

maximum number of food dishes cooked by a child

 

പാചക വിദഗ്ധയായ അമ്മ മഞ്ജ്മയാണ് സാന്‍വിയുടെ പ്രചോദനം. വളരെ കുഞ്ഞിലെ തന്നെ പാചകത്തോടുള്ള അഭിരുചി സാന്‍വി പ്രകടിപ്പിച്ചിരുന്നു. സ്വന്തമായി ഒരു യൂട്യൂബ് ചാനലും സാന്‍വിക്കുണ്ട്. 

Also Read: ഒരു കോണിൽ എത്ര സ്കൂപ് ഐസ്ക്രീം നിറയ്ക്കാം? റെക്കോർഡ് നേടിയ വീഡിയോ...

Latest Videos
Follow Us:
Download App:
  • android
  • ios