വീണ്ടും മാമ്പഴത്തില്‍ പരീക്ഷണം; പ്രതികരിച്ച് സോഷ്യല്‍ മീഡിയ!
മാമ്പഴം കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത് എല്ലാവരുടെയും വീടുകളില്‍ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് മാമ്പഴം. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഒരു പഴമാണ് മാമ്പഴം. വിറ്റാമിനുകളുടെയും ധാതുക്കളും അടങ്ങിയിരിക്കുന്ന മാമ്പഴത്തില്‍ അയേണും പൊട്ടാസ്യവുമൊക്കെ ഉണ്ട്.
ഒട്ടും പ്രതീക്ഷിക്കാത്ത വിഭവങ്ങളുടെ വീഡിയോകള്‍ കാണാന്‍ കാഴ്ചക്കാര്‍ ഏറെയാണ്. അത്തരത്തിലുള്ള മിക്ക വിചിത്രമായ 'കോമ്പിനേഷനു'കളും സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അത്തരമൊരു പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നമ്മുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള മാമ്പഴത്തിലാണ് ഇത്തവണത്തെ പരീക്ഷണം. മാമ്പഴം കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത് എല്ലാവരുടെയും വീടുകളില്‍ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് മാമ്പഴം. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഒരു പഴമാണ് മാമ്പഴം. വിറ്റാമിനുകളുടെയും ധാതുക്കളും അടങ്ങിയിരിക്കുന്ന മാമ്പഴത്തില്‍ അയേണും പൊട്ടാസ്യവുമൊക്കെ ഉണ്ട്.
മാമ്പഴത്തില്‍ നടത്തിയ ഒരു വിചിത്രമായ ഫ്യൂഷൻ പരീക്ഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാമ്പഴം ഉപയോഗിച്ച് പിസയാണ് ഇവിടെ തയ്യാറാക്കുന്നത്. @bombayfoodie_tales എന്ന ഇൻസ്റ്റാഗ്രാം അക്കൗഡിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഒരു പിസ ബേസിന് മുകളിൽ മാമ്പഴം ഒഴിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ഇതിന് മുകളിൽ കനം കുറഞ്ഞ മാങ്ങ കഷ്ണങ്ങൾ നിരത്തുന്നു. "സ്വാദിഷ്ടമായ മാംഗോ പിസ പരീക്ഷിക്കുന്നു" എന്നാണ് വീഡിയോയുടെ ക്യാപ്ഷന്‍. മുംബൈയിലെ പൊവായിലുള്ള ഗലേരിയ മാളിലെ '99 പിസ' എന്ന ഫുഡ് കോര്‍ട്ടിലാണ് ഈ സംഭവം തയ്യാറാക്കിയത്.
എന്തായാലും ഫ്യൂഷന്‍ വിഭവം വൈറലായതോടെ പ്രതികരണങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തി. ഇത് മാമ്പഴത്തിന് അപമാനമാണ് എന്നും നിങ്ങൾക്ക് പിസ കഴിക്കണമെങ്കിൽ അത് വാങ്ങി കഴിച്ചൂടായിരുന്നോ എന്നും ഒരാള്‍ കമന്‍റ് ചെയ്തു. മാമ്പഴത്തിനെ എന്തിന് ഇതിലേയ്ക്ക് വലിച്ചിട്ടു എന്നും മറ്റൊരാള്‍ ചോദിച്ചു.
അതേസമയം മാമ്പഴത്തിന്‍റെ പള്‍പ്പ് വച്ച് പാനി പൂരി തയ്യാറാക്കുന്നതിന്‍റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 'ബോംബെ ഫുഡീ ടെയില്‍സ്' എന്ന പേജാണ് വ്യത്യസ്തമായ വിഭവത്തിന്‍റെ വീഡിയോ പങ്കിട്ടത്. ആദ്യം സാധാരണഗതിയില്‍ ചെയ്യുന്നത് പോലെ തന്നെ ഉരുളക്കിഴങ്ങ് മസാലയാണ് ഇതില്‍ നിറയ്ക്കുന്നത്. ശേഷം മാമ്പഴത്തിന്‍റെ പള്‍പ്പ് ചേര്‍ക്കുന്നു. ആ വീഡിയോയ്ക്കും ഭൂരിപക്ഷം പേരും നെഗറ്റീവ് കമന്‍റുകളാണ് നല്‍കിയത്.
Also Read: മന്നത്തില്‍ എത്തിയ അതിഥിക്കായി സ്‌പെഷ്യല്‍ ഡിഷ് ഒരുക്കി ഷാരൂഖ് ഖാന്‍