Food : സ്കൂള്‍ കുട്ടികളുടെ 'ബോണ്ട ഭായി', ഊട്ടിയിലെ ഈ ചായക്കട വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്

വര്‍ഷങ്ങള്ക്ക് മുന്‍പ് ദിവസവേതനക്കാരായ തൊഴിലാളികളുടെ മക്കള്‍ക്കായാണ് വൈകുന്നേരത്തെ സൌജന്യ സേവനം ആരംഭിച്ചത്. അന്ന് അഞ്ച് പേരായിരുന്നു കടയിലെ സൌജന്യ സ്നാക്സ് കഴിക്കാന്‍ എത്തിയത്. കൂടുതല്‍ ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ സ്കൂള്‍ വിട്ട് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ചായയും ചെറു പലഹാരവും സൌജന്യമായി നല്‍കല്‍ തുടരുകയായിരുന്നുവെന്നും മുഹമ്മദാലി

man who sells evening snacks and tea free for school students in tamilnadus Ooty

ഊട്ടി (Ooty) ചന്തയിലെ ചെറിയൊരു ചായക്കട (Tea Shop) ഉടമയുടെ വിളിപ്പേര് ബോണ്ടാ ഭായി (Bonda Bhai) എന്നാണ്. ബാല്യകാലത്ത് നേരിട്ട പട്ടിണിയുടെ ഓര്‍മ്മയില്‍ തുടങ്ങിയ ചായക്കടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൈകീട്ട് ചായയും ബോണ്ടയും വടയും സൌജന്യമായി നല്‍കാന്‍ തുടങ്ങിയതോടെയാണ് മുഹമ്മദലിയുടെ (Muhammedali) പേര് ബോണ്ടാ ഭായി എന്നായത്. ഊട്ടിയിലെ വിദ്യാര്‍ത്ഥികളുടെ സ്ഥിരം സങ്കേതമാണ് ഈ ചായക്കട. മുപ്പത്തിയഞ്ചുവര്‍ഷമായി വൈകുന്നേരത്തെ സൌജന്യം നല്‍കാന്‍ തുടങ്ങിയിട്ടെന്ന് മുഹമ്മദാലി പറയുന്നു.

ദിവസം തോറും 200 കുട്ടികള്‍ വരെ ഇവിടെ ചായ കുടിക്കാന്‍ എത്താറുണ്ടെന്നാണ് കണക്ക്. കൊവിഡ് കാലത്ത് സ്കൂളുകള്‍ അടച്ചപ്പോള്‍ കടയ്ക്കും പൂട്ടുവീണു. അടുത്തിടെ സ്കൂള്‍ തുറന്നപ്പോള്‍ കട വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു. വര്‍ഷങ്ങള്ക്ക് മുന്‍പ് ദിവസവേതനക്കാരായ തൊഴിലാളികളുടെ മക്കള്‍ക്കായാണ് വൈകുന്നേരത്തെ സൌജന്യ സേവനം ആരംഭിച്ചത്. അന്ന് അഞ്ച് പേരായിരുന്നു കടയിലെ സൌജന്യ സ്നാക്സ് കഴിക്കാന്‍ എത്തിയത്. കൂടുതല്‍ ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ സ്കൂള്‍ വിട്ട് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ചായയും ചെറു പലഹാരവും സൌജന്യമായി നല്‍കല്‍ തുടരുകയായിരുന്നുവെന്നും മുഹമ്മദാലി പറയുന്നു.

സാമ്പത്തിക വെല്ലുവിളികള്‍ മൂലം 5ാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്ന ആളാണ് മുഹമ്മദാലി. സ്കൂള്‍ പഠന കാലത്ത് മുഹമ്മദാലിയെ അറിയാമായിരുന്ന കടയില്‍ നിന്ന് പൊരിയും ഒരു ബേക്കറിയില്‍ നിന്ന് വര്‍ക്കിപ്പൊടിയും സൌജന്യമായി ലഭിച്ചിരുന്നു. ആ സ്മരണ നിലനിര്‍ത്താന്‍ വേണ്ടി കൂടിയാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സൌജന്യം. കൂനൂരിലാണ് മുഹമ്മദാലി ജനിച്ചത്. സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് മുഹമ്മദാലിയുടെ കടയില്‍ എത്തുന്നവരില്‍ ഏറെയും. നിലവില്‍ നീലഗിരിയിലെ മതസൌഹാര്‍ദ്ദ സമിതിയുടെ സെക്രട്ടറി കൂടിയാണ് മുഹമ്മദാലി. ബോണ്ട് കഴിച്ചുപോയി നല്ല നിലയിലായ വിദ്യാര്‍ത്ഥികളില്‍ പലരും പിന്നീട് തേടിവരുന്നത് സന്തോഷിപ്പിക്കുന്നുണ്ടെന്നാണ് മുഹമ്മദാലിയുടെ പ്രതികരണം. 

Latest Videos
Follow Us:
Download App:
  • android
  • ios