തിളച്ചുമറിയുന്ന ലാവയ്ക്ക് മുകളില്‍ പാകം ചെയ്‌തെടുത്ത പിസ; അത്ഭുതപ്പെടുത്തുന്ന വീഡിയോ...
1000 ഡിഗ്രി സെല്‍ഷ്യസില്‍ വരെ പിടിച്ചുനില്‍ക്കാന്‍ കെല്‍പുള്ള മെറ്റല്‍ പ്ലേറ്റിലാണ് പിസ വയ്ക്കുന്നത്. ഇത് പാകമാകുമ്പോള്‍ പതിയെ സെര്‍വിംഗ് പാത്രത്തിലേക്ക് മാറ്റാം. നിരവധി ടൂറിസ്റ്റുകളാണ് പ്രത്യേകമായി തയ്യാറാക്കുന്ന ഇവിടത്തെ പിസ കഴിക്കാനായി അന്വേഷിച്ച് എത്തുന്നതത്രേ
അഗ്നിപര്‍വതങ്ങളെ കുറിച്ച് നാമേറെ കേട്ടിട്ടുണ്ട്, അല്ലേ? വര്‍ഷങ്ങളോളം പുകഞ്ഞുകൊണ്ടിരിക്കുന്ന, ചൂട് ലാവ ഒഴുക്കിക്കൊണ്ടിരിക്കുന്ന അഗ്നിപര്‍വതങ്ങള്‍ നമ്മെ സംബന്ധിച്ച് അല്‍പം പേടിപ്പെടുത്തുന്ന സങ്കല്‍പമാണ്. എന്നാല്‍ അതിനകത്ത് പോലും ഉപയോഗപ്രദമായ സാധ്യതകളെ കണ്ടെത്തുകയാണ് ഒരു യുവാവ്.
ഗ്വാട്ടിമലയിലെ ഒരു അഗ്നിപര്‍വതത്തിന് സമീപത്തായി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 'പകായ പിസ' എന്ന പേരില്‍ ഡേവിഡ് ഗാര്‍ഷ്യ ഒരു പിസ ഷോപ്പ് തുടങ്ങി. സദാസമയം തിളച്ചുകൊണ്ടിരിക്കുന്ന ലാവയാണ് അദ്ദേഹത്തിന്റെ പ്രധാന അടുപ്പ്.
ഒവനില്‍ വച്ച് ബേക്ക് ചെയ്താലോ തവയില്‍ ചുട്ടെടുത്താലോ പോലും പിസയ്ക്ക് ഇത്ര രുചി കാണില്ലെന്നാണ് ഡേവിഡിന്റെ അവകാശവാദം. മാവ് കുഴച്ച് പിസ ബേസ് തയ്യാറാക്കി വൈവിധ്യമായ രീതിയില്‍ ടോപ്പിംഗ് ചെയ്ത് മെറ്റല്‍ കൊണ്ട് നിര്‍മ്മിതമായ പ്ലേറ്റിലാക്കി പാകം ചെയ്യാന്‍ നേരെ കൊണ്ടുപോകുന്നത് ചൂട് ലാവയുടെ കനലുകള്‍ക്ക് മുകളിലേക്കാണ്.
Also Read:- ഇത് മനുഷ്യനെക്കാൾ ഉയരമുള്ള ഭീമൻ പിസ; ചിത്രങ്ങൾ വൈറല്‍...
1000 ഡിഗ്രി സെല്‍ഷ്യസില്‍ വരെ പിടിച്ചുനില്‍ക്കാന്‍ കെല്‍പുള്ള മെറ്റല്‍ പ്ലേറ്റിലാണ് പിസ വയ്ക്കുന്നത്. ഇത് പാകമാകുമ്പോള്‍ പതിയെ സെര്‍വിംഗ് പാത്രത്തിലേക്ക് മാറ്റാം. നിരവധി ടൂറിസ്റ്റുകളാണ് പ്രത്യേകമായി തയ്യാറാക്കുന്ന ഇവിടത്തെ പിസ കഴിക്കാനായി അന്വേഷിച്ച് എത്തുന്നതത്രേ. ഇത്തരത്തില്‍ കനലിന് മുകളില്‍ വച്ച് പിസ തയ്യാറാക്കുന്നതിന്റെ വീഡിയോയും ഡേവിസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു വീഡിയോ കൂടി കാണാം....
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona