ഇഡ്ഡലിയില്‍ ഇങ്ങനെയൊരു പരീക്ഷണം ആരും പ്രതീക്ഷിക്കാത്തത്; വൈറലായി വീഡിയോ
ഇഡ്ഡലി എന്നത് ദക്ഷിണേന്ത്യയില്‍ പ്രഭാത ഭക്ഷണങ്ങളിലെ പ്രിയപ്പെട്ട വിഭവമാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണം കൂടിയാണ് ഇഡ്ഡലി. ഇഡ്ഡലിക്ക് ഇന്ത്യയില്‍ അത്രയേറെ ഫാന്‍സുണ്ട്. ഇഡ്ഡലിയില്‍ തന്നെ പല പരീക്ഷണങ്ങളും ഇന്ന് നടക്കുന്നുണ്ട്.
ഭക്ഷണത്തില്‍ നടത്തുന്ന പല വിചിത്രമായ പരീക്ഷണങ്ങളുടെ വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. ഒട്ടും ചേര്‍ച്ചയില്ലാത്ത രുചികള്‍ ഒന്നിച്ച് കഴിക്കുന്ന അത്തരം വീഡിയോകള്‍ക്ക് നല്ല വിമര്‍ശനങ്ങളും ലഭിക്കാറുണ്ട്. അത്തരമൊരു വിചിത്രമായ പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇഡ്ഡലിയിലാണ് ഇത്തവണത്തെ പരീക്ഷണം.
ഇഡ്ഡലി എന്നത് ദക്ഷിണേന്ത്യയില്‍ പ്രഭാത ഭക്ഷണങ്ങളിലെ പ്രിയപ്പെട്ട വിഭവമാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണം കൂടിയാണ് ഇഡ്ഡലി. ഇഡ്ഡലിക്ക് ഇന്ത്യയില്‍ അത്രയേറെ ഫാന്‍സുണ്ട്. ഇഡ്ഡലിയില്‍ തന്നെ പല പരീക്ഷണങ്ങളും ഇന്ന് നടക്കുന്നുണ്ട്. റവ ഇഡ്ഡലി, റാഗി ഇഡ്ഡലി, മൈസൂര്‍ ഇഡ്ഡലി, പൊടി ഇഡ്ഡലി, ഓട്സ് ഇഡ്ഡലി, കാഞ്ചീപുരം ഇഡ്ഡലി, തട്ടിഡ്ഡലി, സാമ്പാര്‍ ഇഡ്ഡലി എന്നിങ്ങനെ പോകുന്നു വിവിധ തരം ഇഡ്ഡലികളുടെ പട്ടിക. എന്നിരുന്നാലും അരിയും ഉഴുന്നും ചേർത്ത് അരച്ചെടുക്കുന്ന തനി നാടൻ ഇഡ്ഡലിയുടെ രുചി ഒന്ന് വേറെ തന്നെയാണ്.
ഇവിടെയിതാ ഒരു വഴിയോര കച്ചവടക്കാരൻ ഇഡ്ഡലിക്ക് വേറിട്ടൊരു ട്വിസ്റ്റ് നൽകുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇഡ്ഡലിയില്‍ ചോക്ലേറ്റ് ചേര്‍ത്ത വേറിട്ട ഒരു പരീക്ഷണമാണ് ഇത്. ഈ വിചിത്രമായ ചോക്ലേറ്റ് ഇഡ്ഡലിയുടെ വീഡിയോ @thegreatindianfoodie എന്ന ഇൻസ്റ്റാഗ്രാം അക്കൗഡിലൂടെ ആണ് പങ്കിട്ടത്.
ഒരാൾ വാഴയിലയിൽ ചോക്ലേറ്റ്-ഇഡ്ഡലി മാവ് ഒഴിച്ച് ഒരു ട്രേയിൽ വയ്ക്കുന്നതും തുടർന്ന് ആവിയിൽ വയ്ക്കുന്നതും ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ശേഷം അതിലേയ്ക്ക് ചോക്ലേറ്റ് സിറപ്പും മിഠായിയും മുകളിൽ വയ്ക്കുന്നതും വീഡിയോയില്‍ കാണാം. കൂടാതെ ഐസ്ക്രീം അതിനൊപ്പം നല്‍കുന്നുണ്ട്. "ചൂടുള്ള സോസും രുചികരമായ ഐസ്ക്രീമും ഉള്ള ചോക്ലേറ്റ് ഇഡ്ഡലി" എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. എന്തുകൊണ്ടാണ് ഇങ്ങനെയുള്ള വിഭവം ഉണ്ടാക്കാൻ തീരുമാനിച്ചതെന്നാണ് പലരും കമന്‍റ് ബോക്സില്‍ ചോദിക്കുന്നത്. ഇതിലും ഭേദം ഇഡ്ഡലിയെ കൊല്ലുന്നതാണ് എന്നും ചിലര്‍ പറയുന്നു.
Also Read: വീണ്ടും മാമ്പഴത്തില്‍ പരീക്ഷണം; പ്രതികരിച്ച് സോഷ്യല്‍ മീഡിയ!