37 സെക്കന്‍റ് കൊണ്ട് നേന്ത്രപ്പഴം അകത്താക്കി; റെക്കോര്‍ഡ് നേടി യുവാവ്

വെറും 37 സെക്കന്‍റ് കൊണ്ട് നേന്ത്രപ്പഴം അകത്താക്കി ഗിന്നസ് വേൾ‍ഡ് റെക്കോര്‍ഡ്സില്‍ ഇടംനേടിയിരിക്കുകയാണ് ഇവിടെയൊരു യുവാവ്. 

Man Eats Banana in just 37 Seconds

വളരെയേറെ പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് നേന്ത്രപ്പഴം. പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍ ബി6, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങിയ ഘടകങ്ങളുടെ സ്രോതസായ ഇവ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അപ്പോഴും ഒറ്റയിരിപ്പിന് ഒരു നേന്ത്രപ്പഴം  കഴിക്കുക എന്നത് പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. 

എന്നാല്‍ വെറും 37 സെക്കന്‍റ് കൊണ്ട് നേന്ത്രപ്പഴം അകത്താക്കി ഗിന്നസ് വേൾ‍ഡ് റെക്കോര്‍ഡ്സില്‍ ഇടംനേടിയിരിക്കുകയാണ് ഇവിടെയൊരു യുവാവ്. അതും ഇരുകൈകളും പുറകിലേയ്ക്ക് കൊട്ടിവച്ചാണ് യുവാവ് പഴം കഴിച്ചത്. വായ് കൊണ്ട് തൊലി നീക്കം ചെയ്ത യുവാവ് 37.782 സെക്കന്‍റ് കൊണ്ടാണ് പഴം മുഴുവനും കഴിച്ചത്.

 

ഇതിന്‍റെ വീഡിയോ ഗിന്നസ് വേൾ‍ഡ് റെക്കോര്‍ഡ്സിന്റെ ഒദ്യോ​ഗിക പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. മൈക്ക് ജാക്ക് എന്ന യുവാവാണ് ഇത്തരമൊരു റെക്കോര്‍ഡ് സ്വന്തമാക്കിയത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള മൈക്ക് പല ഫുഡ് ചലഞ്ചുകളും ചെയ്യാറുണ്ട്. 

Also Read: 20000 കലോറി അടങ്ങിയ ബര്‍ഗര്‍; കഴിച്ചത് നാലുമിനിറ്റില്‍; റെക്കോര്‍ഡ് നേടി യുവാവ്

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios