നെയ്യില്‍ കുളിപ്പിച്ച പറാത്ത; 'ടിക്കറ്റ് ടു ഹെവൻ' എന്ന് സോഷ്യല്‍ മീഡിയ
നെയ്യില്‍ കുളിപ്പിച്ചാണ് ഇവിടെ ഈ പറാത്ത വഴിയോര കച്ചവടക്കാരന് തയ്യാറാക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്റെ വീഡിയോ പ്രചരിക്കുന്നത്. പറാത്തയുടെ മുകളിൽ ഒരു പാക്കറ്റ് നെയ്യ് ഒഴിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.
നിത്യവും വ്യത്യസ്തങ്ങളായ നിരവധി വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. സ്ട്രീറ്റ് ഫുഡില്‍ നടത്തുന്ന പല വിചിത്രമായ പരീക്ഷണങ്ങളുടെ വീഡിയോകളും വിമര്‍ശനങ്ങള്‍ നേരിടാറുമുണ്ട്. ഇപ്പോഴിതാ പലരുടെയും പ്രിയപ്പെട്ട ഉത്തരേന്ത്യൻ വിഭവമായ പറാത്ത തയ്യാറാക്കുന്ന ഒരു വീഡിയോ ആണ് സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്.
നെയ്യില്‍ കുളിപ്പിച്ചാണ് ഇവിടെ ഈ പറാത്ത വഴിയോര കച്ചവടക്കാരന് തയ്യാറാക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്റെ വീഡിയോ പ്രചരിക്കുന്നത്. പറാത്തയുടെ മുകളിൽ ഒരു പാക്കറ്റ് നെയ്യ് ഒഴിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. പിന്നീട് അത് മറിച്ചിടുകയും അങ്ങനെ അത് ഉരുകുകയും, നെയ്യ് നിറഞ്ഞ ഒരു കുളത്തിൽ പറാത്ത 'നീന്തുന്നത്' പോലെ തോന്നുകയുമാണ് ചെയ്യുന്നത്.
ഇതുവരെ 2.3 മില്യൺ വ്യൂസ് ആണ് ഈ ഇന്‍സ്റ്റഗ്രാം റീലിന് ലഭിച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഇത്രയും നെയ്യ് ഉപയോഗിച്ച് തയ്യാറാക്കിയ പറാത്ത കഴിച്ച ഉപയോക്താക്കൾക്ക് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചാണ് പലരും പ്രതികരിച്ചത്. ആദ്യ കടി സ്വർഗം പോലെ തോന്നും... രണ്ടാമത്തെ കടി നിങ്ങളെ സ്വർഗത്തിലേക്ക് കൊണ്ടുപോകും എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. കച്ചവടക്കാരൻ യഥാർത്ഥത്തിൽ നെയ്യ് വിൽക്കുന്നയാളാണെന്നും പറാത്ത ഇവിടെ ഒരു സൈഡ് ഡിഷ് പോലെയാണെന്നും ചിലർ പരിഹസിച്ചു.
അതേസമയം കോർനെറ്റോ ഐസ്ക്രീം- പറാത്ത തയ്യാറാക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ട്വിറ്ററിലൂടെ ആണ് ഇതിന്റെ വീഡിയോ പ്രചരിച്ചത്. പറാത്തയ്ക്കുള്ള മാവിലേയ്ക്ക് കോർനെറ്റോ ഐസ്ക്രീം ചേര്‍ത്ത് പരത്തുകയായിരുന്നു ആദ്യം. ശേഷം അത് ചൂടാക്കിയ തവയിൽ വെച്ച് ചുടുകയായിരുന്നു. പറാത്ത പ്രേമികള്‍ക്ക് സംഭവം ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. 'അയ്യോ വേണ്ടായേ' എന്നാണ് പലരും കമന്റ് ചെയ്തത്. എന്തിനാണ് ഭക്ഷണത്തോട് ഈ ക്രൂരത കാണിക്കുന്നത് എന്നും ചിലര്‍ ചോദിച്ചു.
Also Read: ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ഒമ്പത് കാര്യങ്ങള്‍...