'പത്ത് രൂപയുടെ ചിപ്സ് പാക്കറ്റ് വാങ്ങിത്തുറന്നപ്പോള്‍ കണ്ടത്...'
ചിപ്സ് പാക്കറ്റ് വാങ്ങി തുറന്നുനോക്കിയപ്പോള്‍ പറ്റിക്കപ്പെട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്. റെഡ്ഡിറ്റിലാണ് ഇദ്ദേഹം ഫോട്ടോ സഹിതം അനുഭവം പങ്കിട്ടത്.
കടകളില്‍ നിന്ന് വാങ്ങിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളില്‍ പലപ്പോഴും പരാതികളുയരാറുണ്ട്. ഒന്നുകില്‍ ഗുണമേന്മ സംബന്ധിച്ച പരാതികളാകാം ഉയരുന്നത്. അതല്ലെങ്കില്‍ അളവിനെ ചൊല്ലിയുള്ളതാകാം. എന്തായാലും ഇത്തരത്തിലുള്ള പരാതികള്‍ സാധാരണമായി വരാറുണ്ട്. എന്നാല്‍ ഇതൊന്നും ആരും ത്ര ഗൗരവമായി എടുക്കുകയോ, കൈകാര്യം ചെയ്യുകയോ ചെയ്യാറില്ലെന്നതാണ് സത്യം.
പലപ്പോഴും നാം പണം മുടക്കി വാങ്ങിക്കുന്ന ഉത്പന്നങ്ങളില്‍ നാം നേരിടുന്ന ഇത്തരം അസംതൃപ്തികള്‍ വീട്ടില്‍ മാത്രം പ്രകടിപ്പിച്ച് തീര്‍ക്കുകയാണ് പതിവ്, അല്ലേ?
എന്നാല്‍ ചിലരെങ്കിലും ഇങ്ങനെയുള്ള സംഭവങ്ങള്‍ക്ക് ജനശ്രദ്ധ ലഭിക്കണമെന്നാഗ്രഹിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ ഇക്കാര്യങ്ങള്‍ പൊതുമധ്യത്തില്‍ തുറന്ന് പറയാറുമുണ്ട്. സമാനമായൊരു സംഭവത്തിലേക്കാണിനി ശ്രദ്ധ ക്ഷണിക്കുന്നത്.
ചിപ്സ് പാക്കറ്റ് വാങ്ങി തുറന്നുനോക്കിയപ്പോള്‍ പറ്റിക്കപ്പെട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്. റെഡ്ഡിറ്റിലാണ് ഇദ്ദേഹം ഫോട്ടോ സഹിതം അനുഭവം പങ്കിട്ടത്.
പത്ത് രൂപയുടെ ചിപ്സ് പാക്കറ്റ് വാങ്ങി അത് തുറന്നപ്പോള്‍ അതില്‍ അഞ്ചേ അഞ്ച് ചിപ്സ് മാത്രമാണത്രേ ഉണ്ടായിരുന്നത്. അങ്ങനെയെങ്കില്‍ ഓരോ ചിപ്സിനും രണ്ട് രൂപ വീതം വരുമല്ലോ. പ്രമുഖ കമ്പനിയുടെ ഉത്പന്നത്തെ കുറിച്ചാണിദ്ദേഹത്തിന്‍റെ പരാതി.
വലിയ രീതിയിലാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. ചിപ്സ് പാക്കറ്റുകളില്‍ ചിപ്സ് കേടാകാതിരിക്കാൻ അകത്ത് വായു കയറ്റും. എന്നാല്‍ ഇപ്പോള്‍ വായു ആണ് ആണ് കൂടുതല്‍ ചിപ്സ് കുറവാണെന്നും, വിലകൂടിയ വായു എന്നുമെല്ലാം ആളുകള്‍ കമന്‍റില്‍ പരിഹസിക്കുന്നു.
ഉപഭോക്താവിനെ അക്ഷരാര്‍ത്ഥത്തില്‍ വഞ്ചിക്കുന്നതിന് സമാനമാണിതെന്നും ഇത്തരം പ്രവണതകള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും ധാരാളം പേര്‍ പറയുന്നു.
മുമ്പ് സമാനമായൊരു ട്വീറ്റ് വൈറലായിരുന്നു. അഞ്ച് രൂപയുടെ ചിപ്സ് പാക്കറ്റില്‍ ആകെ ആറ് ചിപ്സ് ആണ് കിട്ടിയതെന്ന രീതിയിലായിരുന്നു ഈ ട്വീറ്റില്‍ പരാതി ഉയര്‍ന്നത്. അന്നും ഇതുപോലുള്ള ചര്‍ച്ചകള്‍ ഏറെ വന്നിരുന്നു.
Also Read:- ഉരുളക്കിഴങ്ങ് ചിപ്‌സ് വാങ്ങിച്ച് പാക്കറ്റ് തുറന്നപ്പോള്‍ കണ്ടത്...