ബോളിവുഡിലാണ് താരമെങ്കിലും കൊതി ഇങ്ങ് സൗത്തിന്ത്യയിലാണ്...

ഡയറ്റ് പാലിക്കുമെങ്കിലും മറ്റ് പല ബോളിവുഡ് താരങ്ങളെയുമെന്ന പോലെ മലൈകയും നല്ലൊരു 'ഫുഡീ' ആണ്. ഭക്ഷണത്തോടുള്ള ഇഷ്ടമെടുത്താല്‍ സൗത്തിന്ത്യൻ ഭക്ഷണങ്ങളോട് പ്രത്യേകിച്ച് കേരളം- തമിഴ്നാട് എന്നിവിടങ്ങളിലെ ഭക്ഷണങ്ങളോട് മലൈകയ്ക്ക് കൂടുതല്‍ ഇഷ്ടമുണ്ടെന്ന് ഇവരുടെ സോഷ്യല്‍ മീഡിയ പേജിലെ അപ്ഡേറ്റ്സിലൂടെ മനസിലാക്കാൻ സാധിക്കും

malaika arora shares love towards south indian food again hyp

ബോളിവുഡ് സിനിമാസ്വാദകര്‍ക്ക് മാത്രമല്ല ഫാഷൻ പ്രേമികള്‍ക്കും ഫിറ്റ്നസ് തല്‍പരര്‍ക്കുമെല്ലാം ഒരുപോലെ സുപരിചിതയാണ് മലൈക അറോറ. ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമായി നില്‍ക്കുന്നില്ലെങ്കിലും ഒരുപക്ഷേ മുൻകാലങ്ങളിലെക്കാള്‍ ആരാധകര്‍ മലൈകയ്ക്കുണ്ട് എന്ന് വേണം പറയാൻ.

പ്രധാനമായും സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് മലൈക ഇത്രയധികം ആരാധകരെ സമ്പാദിച്ചത്. നാല്‍പത്തിയൊമ്പതാം വയസിലും കാത്തുസൂക്ഷിക്കുന്ന യൗവനം തന്നെയാണ് മലൈകയുടെ ഏറ്റവും വലിയ പോസിറ്റീവ്. 

പ്രത്യേകിച്ച് സ്ത്രീകളില്‍ പ്രായം കൂടുന്നതിന് അനുസരിച്ച് അത് കാഴ്ചയില്‍ പ്രകടമാകുമെന്നാണ് പൊതുവെ പറയപ്പെടാറ്. എന്നാലീ സങ്കല്‍പങ്ങളെയെല്ലാം വെല്ലുവിളിക്കുന്നൊരു താരമാണ് മലൈക. കാര്യമായ വര്‍ക്കൗട്ടിലൂടെയും ഡയറ്റിലൂടെയുമെല്ലാം മലൈക തന്‍റെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുകയാണ്. ഇത്തരത്തിലുള്ള വര്‍ക്കൗട്ട് വിശേഷങ്ങളെ കുറിച്ചെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പതിവായി പങ്കുവയ്ക്കാറുണ്ട്. ഈ വീഡിയോകളിലൂടെയും മറ്റുമാണ് മലൈകയ്ക്ക് ഏറെ ആരാധകരെ ലഭിച്ചത്. 

ഡയറ്റ് പാലിക്കുമെങ്കിലും മറ്റ് പല ബോളിവുഡ് താരങ്ങളെയുമെന്ന പോലെ മലൈകയും നല്ലൊരു 'ഫുഡീ' ആണ്. ഭക്ഷണത്തോടുള്ള ഇഷ്ടമെടുത്താല്‍ സൗത്തിന്ത്യൻ ഭക്ഷണങ്ങളോട് പ്രത്യേകിച്ച് കേരളം- തമിഴ്നാട് എന്നിവിടങ്ങളിലെ ഭക്ഷണങ്ങളോട് മലൈകയ്ക്ക് കൂടുതല്‍ ഇഷ്ടമുണ്ടെന്ന് ഇവരുടെ സോഷ്യല്‍ മീഡിയ പേജിലെ അപ്ഡേറ്റ്സിലൂടെ മനസിലാക്കാൻ സാധിക്കും. 

മുമ്പ് ഓണത്തിന് കുടുംബസമേതം മലൈക സദ്യ കഴിക്കുന്നതിന്‍റെ ഫോട്ടോകള്‍ ഈ രീതിയില്‍ മല്ലൂസിനിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഘോഷവേളകളില്‍ മാത്രമല്ല, അല്ലാതെയും ഇടയ്ക്കിടെ സൗത്തിന്ത്യൻ ഭക്ഷണം കഴിക്കുന്നതിന്‍റെ ഫോട്ടോകള്‍ മലൈക പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോള്‍ വീണ്ടുമിതാ ഷൂട്ടിംഗിനിടെ അടിപൊളിയൊരു സൗത്തിന്ത്യൻ ഭക്ഷണം കഴിച്ചതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. വാഴയിലയില്‍ മസാലദോശ, വട, പൊറോട്ട, കുറുമ, ഊത്തപ്പം അടക്കമുള്ള സൗത്തിന്ത്യൻ വിഭവങ്ങളാണ് കാണുന്നത്. മാമ്പഴം കൊണ്ടുള്ള വിഭവവും കൂട്ടത്തില്‍ കാണാം. 

ഈ ഭക്ഷണം മലൈക നല്ലരീതിയില്‍ ആസ്വദിച്ചുവെന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് വ്യക്തമാക്കുന്നത്. നിര്‍മ്മാതാവ് റിക്കി സിംഗ് ബേദിയുടെ പേര് മെൻഷൻ ചെയ്ത ശേഷം താങ്കള്‍ക്കൊപ്പമുള്ള ഷൂട്ട് എപ്പോഴും അടിപൊളിയായിരിക്കുമെന്നാണ് മലൈക കുറിച്ചിരിക്കുന്നത്. 

malaika arora shares love towards south indian food again hyp

മുമ്പ് ചോറും തോരനും പുളിയിഞ്ചിയും അച്ചാറും അടക്കമുള്ള ഭക്ഷണത്തിന്‍റെ ഫോട്ടോയ്ക്കൊപ്പം തന്നെ ഏറെ കൊതിപ്പിക്കുന്ന വിഭവങ്ങള്‍ എന്ന് കുറിച്ചുകൊണ്ടും മലൈക പങ്കുവച്ചിരുന്നു. ഇതിലൂടെയെല്ലാം ദക്ഷിണേന്ത്യൻ വിഭവങ്ങളോട് മലൈകയ്ക്കുള്ള താല്‍പര്യമാണ് വ്യക്തമാകുന്നത്. 

Also Read:- മധുരം ഒഴിവാക്കണമെന്നുണ്ടോ? ചെയ്തുനോക്കൂ ഇക്കാര്യങ്ങള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios