'രാത്രി വിശക്കുമ്പോള്‍ കാണാം ഈ വീഡിയോ'; പരിഹാസവുമായി ഫുഡ് ലവേഴ്സ്
മാഗി പതിവായി കഴിച്ചാല്‍ തീര്‍ച്ചയായും അതില്‍ ഒരു വിരസത അനുഭവപ്പെടാം. ഇക്കാരണം കൊണ്ട് മാഗിയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവരേറെയാണ്. ഇത്തരത്തില്‍ മാഗിയില്‍ പല പരീക്ഷണങ്ങളും നടത്തുന്നതിന്‍റെ വീഡിയോകള്‍ ഫുഡ് വ്ളോഗര്‍മാരും പങ്കുവയ്ക്കാറുണ്ട്. ഇതിന് കാഴ്ചക്കാരേറുമെന്നതിനാലാകാമിത്.
മാഗി നൂഡില്‍സ് കഴിക്കാത്തവരായി ആരും കാണില്ല. മിക്ക വീടുകളിലും പതിവായി മാഗി വാങ്ങിക്കാറുണ്ട്. അധികവും കുട്ടികളാണ് ഇതിന്‍റെ ആരാധകര്‍. പല രീതിയിലും മാഗി തയ്യാറാക്കിനോക്കി കുട്ടികളെ മടുപ്പിക്കാതെ കഴിപ്പിക്കുന്ന മാതാപിതാക്കളുണ്ട്. കാരണം വളരെ എളുപ്പത്തില്‍ പാകം ചെയ്യാവുന്ന അത്ര ചെലവില്ലാത്തൊരു ഭക്ഷണമാണ് എന്നതുകൊണ്ട് തന്നെ ഇത് പാക്കറ്റുകളായി വാങ്ങിവച്ച് പാകം ചെയ്തുകൊടുക്കൻ പ്രയാസമില്ലല്ലോ.
ബാച്ച്ലേഴ്സും യുവാക്കളും താമസിക്കുന്ന വീടുകളിലെയും പതിവ് ഭക്ഷണമാണ് മാഗി. ഇവിടെയും തയ്യാറാക്കാനുള്ള എളുപ്പം കൊണ്ട് തന്നെയാണിത് പ്രധാനഭക്ഷണമായി മാറുന്നത്.
എങ്കിലും മാഗി പതിവായി കഴിച്ചാല്‍ തീര്‍ച്ചയായും അതില്‍ ഒരു വിരസത അനുഭവപ്പെടാം. ഇക്കാരണം കൊണ്ട് മാഗിയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവരേറെയാണ്. ഇത്തരത്തില്‍ മാഗിയില്‍ പല പരീക്ഷണങ്ങളും നടത്തുന്നതിന്‍റെ വീഡിയോകള്‍ ഫുഡ് വ്ളോഗര്‍മാരും പങ്കുവയ്ക്കാറുണ്ട്. ഇതിന് കാഴ്ചക്കാരേറുമെന്നതിനാലാകാമിത്.
എന്നാല്‍ അടുത്തിടെയായി മാഗിയില്‍ വരുന്ന ചില പരീക്ഷണങ്ങളെല്ലാം സോഷ്യല്‍ മീഡിയിയല്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയിട്ടുള്ളത്. ചോക്ലേറ്റ് മാഗി, ഓറിയോ മാഗി, കോള്‍ഡ് കോഫി മാഗി എന്നിങ്ങനെ ഫുഡ് ലവേഴ്സിന്‍റെ വിമര്‍ശനം നേരിട്ട വിചിത്രമായ മാഗി പരീക്ഷണങ്ങള്‍ ഏറെയാണ്.
ഇപ്പോഴിതാ സമാനമായ രീതിയില്‍ വിമര്‍ശനം നേരിടുകയാണ് മറ്റൊരു മാഗി പരീക്ഷണം. പാക്കറ്റ് സ്നാക്ക് ആയ 'ചീറ്റോസ്' വച്ചാണ് ഇക്കുറി മാഗിയില്‍ പരീക്ഷണം നടത്തിയിരിക്കുന്നത്. അഞ്ജലി ദിങ്ഗ്ര എന്ന ഫുഡ് വ്ളോഗറാണ് ഈ വീഡിയോ ചെയ്ത് പങ്കുവച്ചത്.
മാഗി തയ്യാറാക്കുമ്പോള്‍ ആദ്യം തിളപ്പിക്കാൻ വയ്ക്കുന്ന വെള്ളത്തില്‍ തന്നെ'ചീറ്റോസ്' ചേര്‍ക്കുകയാണ്. ശേഷം നൂഡില്‍സും മസാലപ്പൊടിയും ചേര്‍ക്കുന്നു. ഒടുവിലായി ചീസും. സംഗതി നന്നായി വെന്തുവരുമ്പോഴേക്ക് ചീറ്റോസ് അലിഞ്ഞ് 'തിക്ക്'ആയ ദ്രാവരൂപത്തിലാകും.
ഇത് കണ്ടിട്ട് ഇനിയൊരിക്കലും മാഗി കഴിക്കാൻ സാധിക്കില്ലേയെന്നും ഇങ്ങനെയുള്ള പരീക്ഷണങ്ങളൊന്നും ചെയ്ത് മടുപ്പിക്കല്ലേ എന്നുമെല്ലാമാണ് ഫുഡ് ലവേഴ്സിന്‍റെ അഭ്യര്‍ത്ഥന. ഒരുവിഭാഗം പേര്‍ നല്ല രൂക്ഷമായ ഭാഷയിലാണ് ഫുഡ് വ്ളോഗറെ വിമര്‍ശിക്കുന്നത്. മറ്റ് ചിലരാകട്ടെ പരിഹാസം കൊണ്ടാണ് അവരുടെ രോഷം തീര്‍ക്കുന്നത്. രാത്രിയില്‍ വിശക്കുമ്പോള്‍ ഈ വീഡിയോ എടുത്ത് കാണാമെന്നും ഇതൊന്ന് കാണുമ്പോഴേക്ക് ഭക്ഷണം കഴിക്കാനുള്ള എല്ലാ മൂഡും, കൂട്ടത്തില്‍ വിശപ്പും പോയിക്കിട്ടുമെന്നുമെല്ലാം ഇവര്‍ പറയുന്നു.
എന്തായാലും മാഗിയിലെ പുതിയ പരീക്ഷണവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ വിമര്‍ശനങ്ങളാണ് ഭൂരിഭാഗവും വന്നത് എന്നുമാത്രം.
വീഡിയോ...
Also Read:- മാഗിയില്‍ വ്യത്യസ്തമായ പരീക്ഷണം; വീട്ടില്‍ പരീക്ഷിക്കല്ലേ എന്ന് വീഡിയോ കണ്ടവര്‍...