ഷുഗര്‍ കൂടുതലാണോ? പ്രമേഹ രോഗികള്‍ ഉറപ്പായും കഴിക്കേണ്ട ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങള്‍...

പ്രമേഹമുള്ളവര്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അതുപോലെ തന്നെ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.

low glycaemic index foods for your diet

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹമുള്ളവര്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് (GI) കുറഞ്ഞ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അതുപോലെ തന്നെ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. 

പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട  ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

പയറുവര്‍ഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും പ്രോട്ടീനും അടങ്ങിയ പയറുവര്‍ഗങ്ങളുടെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

രണ്ട്... 

ചീരയാണ് രണ്ടാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതും കാര്‍ബോ കുറവുമായ ചീര കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

മൂന്ന്...  

ഡ്രൈഡ് ആപ്രിക്കോട്ട് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഡ്രൈഡ് ആപ്രിക്കോട്ടിന്‍റെ ഗ്ലൈസെമിക് സൂചിക 32 ആണ്. അതിനാല്‍ ഇവയും പ്രമേഹ രോഗികള്‍ക്ക് ധൈര്യത്തോടെ കഴിക്കാം. 

നാല്...

ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആസിഡ് അംശമുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ഓറഞ്ചിന്‍റെ ഗ്ലൈസെമിക് സൂചിക 40 ആണ്. ഇവയില്‍ കലോറിയും കുറവാണ്. 

അഞ്ച്... 

ആപ്പിളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാണ് ആപ്പിള്‍. ആപ്പിളിന്‍‌റെ ഗ്ലൈസെമിക് സൂചിക 40 ആണ്. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന് മാത്രമല്ല, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആപ്പിള്‍ കഴിക്കുന്നത് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കറുവപ്പട്ട വെള്ളം; അറിയാം മറ്റ് ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios