മുട്ട കഴിച്ചാൽ ഹൃദ്രോഗ സാധ്യത വർദ്ധിക്കുമോ? വിദ​​ഗ്ധർ പറയുന്നത്

' ഒരു മുട്ടയിൽ ഏകദേശം ആറ് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഭാരം 60 കിലോ ആണെങ്കിൽ, നിങ്ങൾക്ക് 40-60 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്...' - ന്യൂ ഡൽഹിയിലെ ഓഖ്‌ലയിലെ ഫോർട്ടിസ് എസ്‌കോർട്ട്‌സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇലക്‌ട്രോഫിസിയോളജി ആൻഡ് കാർഡിയാക് പേസിംഗ് ഡയറക്ടർ ഡോ. അപർണ ജസ്വാൾ പറഞ്ഞു.

link between egg consumption and heart health rse

പലരുടെയും ഇഷ്ട ഭക്ഷണമാണ് മുട്ട. എന്നാൽ കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും മുട്ട ഒഴിവാക്കാറാണ് പതിവ്. യഥാർത്ഥത്തിൽ മുട്ട കഴിക്കുന്നത് ഹൃദ്രോ​ഗ സാധ്യത കൂട്ടുമോ? ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ 2,300-ലധികം മുതിർന്നവരിൽ അടുത്തിടെ പഠനം നടത്തി.

മുട്ട കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണെന്ന് ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു. ആഴ്ചയിൽ അഞ്ചോ അതിലധികമോ മുട്ടകൾ കഴിക്കുന്നത് കുറഞ്ഞ രക്തസമ്മർദ്ദം, കുറഞ്ഞ രക്തത്തിലെ പഞ്ചസാര, കുറഞ്ഞ ടൈപ്പ് 2 പ്രമേഹ സാധ്യത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മുട്ട കഴിക്കുന്നത് യഥാർത്ഥത്തിൽ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുമെന്ന് വിദ​ഗ്ധർ നിർദ്ദേശിക്കുന്നു. 

നിലവിൽ, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഹൃദയാരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി പ്രതിദിനം ഒരു മുട്ട മുഴുവനായോ രണ്ട് മുട്ടയോ ശുപാർശ ചെയ്യുന്നു. 

' ഒരു മുട്ടയിൽ ഏകദേശം ആറ് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഭാരം 60 കിലോ ആണെങ്കിൽ, നിങ്ങൾക്ക് 40-60 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്...' - ന്യൂ ഡൽഹിയിലെ ഓഖ്‌ലയിലെ ഫോർട്ടിസ് എസ്‌കോർട്ട്‌സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇലക്‌ട്രോഫിസിയോളജി ആൻഡ് കാർഡിയാക് പേസിംഗ് ഡയറക്ടർ ഡോ. അപർണ ജസ്വാൾ പറഞ്ഞു.

മുട്ടയിലേത് പോലെയുള്ള ഭക്ഷണ പ്രോട്ടീനുകൾക്ക് സ്വാഭാവിക രക്തസമ്മർദ്ദം കുറയ്ക്കുന്ന ഗുണങ്ങളുണ്ടെന്ന് അറിയപ്പെടുന്നു. അവ പ്രകൃതിദത്തമായ എസിഇ ഇൻഹിബിറ്ററുകളായി പ്രവർത്തിക്കുന്നുവെന്ന് ശാരദ ഹോസ്പിറ്റൽ എംഡി (ഇന്റേണൽ മെഡിസിൻ) ഡോ.ശ്രേയ് ശ്രീവാസ്തവ് പറഞ്ഞു.

' എസിഇ (ആൻജിയോടെൻസിൻ-കൺവേർട്ടിംഗ് എൻസൈം) ഇൻഹിബിറ്ററുകൾ രക്തക്കുഴലുകൾ വിശ്രമിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് രക്തസമ്മർദ്ദം കുറയ്ക്കുന്ന സംയുക്തങ്ങളാണ്. പ്രോട്ടീൻ ദഹനത്തെ മന്ദീഭവിപ്പിക്കുക മാത്രമല്ല, ഗ്ലൂക്കോസ് ആഗിരണത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ ഇത് വളരെ സഹായകരമാണ്. പ്രതിദിനം ഒരു വലിയ മുട്ട കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 4.4 ശതമാനം കുറയ്ക്കാൻ കാരണമാകുന്നു...' - ഡോ.ശ്രേയ് പറഞ്ഞു.

മുട്ട നല്ല കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഭാട്ടിയ ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ സക്കീന ദിവാൻ പറഞ്ഞു..

വിറ്റാമിൻ ഡി പ്രമേഹ സാധ്യത കുറയ്ക്കുമോ? പഠനം

 

Latest Videos
Follow Us:
Download App:
  • android
  • ios