ചെറിയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

ചെറികളിൽ കാണപ്പെടുന്ന മറ്റൊരു ഗുണകരമായ സംയുക്തം എലാജിക് ആസിഡാണ്. ഈ സംയുക്തം മെച്ചപ്പെട്ട വൈജ്ഞാനിക പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, ചെറിയിൽ സ്വാഭാവികമായും മെലറ്റോണിൻ അടങ്ങിയിട്ടുണ്ട്, ഇത് നല്ല ഉറക്കത്തിന് സഹായിക്കുന്നു.
 

know the health benefits of eating cherry-rse-

ചെറിപ്പഴത്തിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. വിറ്റാമിനുകൾ, പൊട്ടാസ്യം പോലുള്ള ധാതുക്കൾ,  ചെറികളിൽ ആന്തോസയാനിൻ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറഞ്ഞ ചെറിപ്പഴങ്ങളിൽ ധാരാളം വൈറ്റമിൻസും അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ചെറിപ്പഴങ്ങൾ കഴിച്ചാൽ 100 കലോറിയാണ് ലഭിക്കുന്നത്.

ചെറികളിൽ കാണപ്പെടുന്ന മറ്റൊരു ഗുണകരമായ സംയുക്തം എലാജിക് ആസിഡാണ്. ഈ സംയുക്തം മെച്ചപ്പെട്ട വൈജ്ഞാനിക പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, ചെറിയിൽ സ്വാഭാവികമായും മെലറ്റോണിൻ അടങ്ങിയിട്ടുണ്ട്, ഇത് നല്ല ഉറക്കത്തിന് സഹായിക്കുന്നു.

ചെറികൾ രുചിയിൽ മാത്രമല്ല, അവശ്യ പോഷകങ്ങളാലും നിറഞ്ഞതാണ്. അവ നാരുകളുടെ നല്ല ഉറവിടമാണ്. ഇത് ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ചെറി ധാരാളം വിറ്റാമിൻ എ നൽകുന്നു, ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ ചെറി സ്‌ട്രോക്ക്, ഹൃദ്രോഗം, ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. പോളിഫെനോൾ അടങ്ങിയ ഭക്ഷണക്രമം ഹൃദ്രോഗം, പ്രമേഹം, മാനസിക തകർച്ച, ചില അർബുദങ്ങൾ എന്നിവയുൾപ്പെടെ പല വിട്ടുമാറാത്ത അവസ്ഥകളിൽ നിന്നും സംരക്ഷിക്കും.

ചെറികളിൽ കാണപ്പെടുന്ന സംയുക്തങ്ങൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നുവെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചെറികളിൽ ഫിനോളിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്.  ചെറി പോലുള്ള ആന്തോസയാനിൻ അടങ്ങിയ പഴങ്ങൾ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. 

അസിഡിറ്റി പ്രശ്നം അലട്ടുന്നുണ്ടോ? ഈ ചേരുവകൾ ഉപയോ​ഗിച്ച് നോക്കൂ
 

Latest Videos
Follow Us:
Download App:
  • android
  • ios