Weight Loss: കീറ്റോ ഡയറ്റാണോ? എങ്കില്‍ ഈ ഏഴ് പച്ചക്കറികള്‍ കൂടി ഉള്‍പ്പെടുത്തൂ...

എന്ത് ഡയറ്റുകള്‍ പിന്തുടര്‍ന്നാലും പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ മറക്കരുത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്തായാലും കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറഞ്ഞ പച്ചക്കറികള്‍ ഏതൊക്കെയാണെന്ന് നോക്കാം. 
 

keto diet low carb vegetables to lose weight

വണ്ണം കുറയ്ക്കാനായി പല ഡയറ്റ് പ്ലാനുകളും പിന്തുടരുന്നവരുണ്ട്. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്.  ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനോടൊപ്പം കൃത്യമായ വ്യായാമവും  ചെയ്താല്‍ വണ്ണം കുറയ്ക്കാന്‍ കഴിയും.

അമിത വണ്ണം നിയന്ത്രിക്കാന്‍ ഇന്ന് പലരും പിന്തുടരുന്ന ഒന്നാണ് കീറ്റോ ഡയറ്റ് അഥവാ കീറ്റോജനറ്റിക് ഡയറ്റ്. ഹൈ ഫാറ്റ്, ലോ കാബ് ഡയറ്റെന്നാണ് ഇത് അറിയപ്പെടുന്നത്. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് ഗണ്യമായി കുറച്ച് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്‌. അതാതയത് മാംത്സ്യാഹാരമാണ് ഈ ഡയറ്റിൽ പ്രധാനം.

എന്ത് ഡയറ്റുകള്‍ പിന്തുടര്‍ന്നാലും പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ മറക്കരുത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്തായാലും കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറഞ്ഞ പച്ചക്കറികള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ഇവ. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറഞ്ഞ ഇവ അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഇലക്കറിയാണ്. ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സംപുഷ്ടമായ ചീര ദഹനത്തിന് ഏറേ നല്ലതാണ്. ഒരു കപ്പ് ചീര അവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങളും അടങ്ങിയതാണ് ചീര. ഒപ്പം ചീരയിൽ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളർച്ച കുറയ്ക്കാൻ ഇവ സഹായിക്കുന്നു. 

രണ്ട്...

ബ്രൊക്കോളിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ്  കുറഞ്ഞ ഒരു ഇലക്കറിയാണ് ബ്രൊക്കോളി. പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയ ഇവ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.  വിറ്റാമിന്‍ എ, സി, ഇ, അയണ്‍ എന്നിവയാല്‍ സമ്പുഷ്ടമായ ബ്രൊക്കോളി പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍ ആരോഗ്യത്തിന് ഗുണകരമായി പ്രവര്‍ത്തിക്കുകയും ചെയ്യും. 

മൂന്ന്...

തക്കാളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്.  വിറ്റാമിന്‍ സിയും ഫൈറ്റോന്യൂട്രിയന്‍റസും ധാരാളമുള്ള തക്കാളി ഒരു ഫാറ്റ് കില്ലര്‍ കൂടിയാണ്. ഫൈറ്റോന്യൂട്രിയന്റ്സ് ഒരു  ആന്‍റി ഓക്സിഡന്‍റ് കൂടിയാണ്. ഇത് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കും. 

നാല്...

വെണ്ടയ്ക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാന്‍ ഇവ സഹായിക്കും. കൂടാതെ കാത്സ്യം, പൊട്ടാസ്യം, പ്രോട്ടീൻ, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെ ശരീരത്തിന് അവശ്യം വേണ്ട പല ഘടകങ്ങളും വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്നു. 

അഞ്ച്...

കോളിഫ്ളവര്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ഫോളേറ്റ്, വിറ്റാമിന്‍ കെ, ഫൈബര്‍, പ്രോട്ടീന്‍, ആന്‍റി് ഓക്സിഡന്‍റുകള്‍ തുടങ്ങിയ പോഷണങ്ങള്‍ ധാരാളം അടങ്ങിയതാണ് ഇവ. നാരുകള്‍ ധാരാളം ഉള്ളതിനാല്‍ ഇവ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

ആറ്...

ഗ്രീന്‍ പെപ്പര്‍, സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന കാപ്സിക്കം ആണ് അടുത്തത്. വിറ്റാമിന്‍ എ, സി, ആന്‍റി ഓക്സിഡന്‍റ് എന്നിവയാല്‍ സമ്പുഷ്ടമായ കാപ്സിക്കം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ ഇ, ഫൈബര്‍, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ബെല്‍ പെപ്പര്‍ ശരീരഭാരം കുറയ്ക്കാന്‍ മികച്ചതാണ്. വളരെ കുറച്ച് കാര്‍ബോ മാത്രമേ ഇവയില്‍ അടങ്ങിയിട്ടുള്ളൂ. 

ഏഴ്...

കലോറിയും കാര്‍ബോയും കുറഞ്ഞതാണ് ഗ്രീന്‍ ബീന്‍സ്.  ധാതുക്കളും മറ്റ് വിറ്റാമിനുകളും ധാരാളമടങ്ങിയ ഗ്രീന്‍ ബീൻസിൽ ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. 

Also Read: പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയത്തെ സംരക്ഷിക്കാനും കഴിക്കാം ഈ അഞ്ച് പച്ചക്കറികള്‍...

Latest Videos
Follow Us:
Download App:
  • android
  • ios