Health Tips: തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കാം ഈ എട്ട് പഴങ്ങള്‍...

ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. പ്രത്യേകിച്ച്, വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

Immunity boosting fruits to eat in monsoon azn

ആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ്. തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ പെട്ടെന്ന് അസുഖങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. പ്രത്യേകിച്ച്, വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

രോഗ പ്രതിരോധശേഷി കൂട്ടാന്‍  വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

ഓറഞ്ച് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ട്‌ ആണ് ഓറഞ്ച്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

രണ്ട്...

കിവിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വിറ്റാമിന്‍ സി അടങ്ങിയ കിവിയും പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

മൂന്ന്...

പേരയ്ക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ സി ധാരാളം അടങ്ങിയ പേരയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പഴമാണ്. ഇവ അണുബാധകൾക്ക് എതിരെ സ്വാഭാവിക സംരക്ഷണം നൽകുകയും ചെയ്യും.

നാല്...

പപ്പായ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പപ്പായയില്‍ വിറ്റാമിനുകളും മറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമാണ് പപ്പായ.  അതിനാല്‍ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

അഞ്ച്...

ആപ്പിള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍‌ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, ഇ, തുടങ്ങി നിരവധി ആന്‍റിഓക്സിഡന്‍റുകള്‍  അടങ്ങിയിട്ടുളളതാണ് ആപ്പിള്‍. ഇവ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

ആറ്...

സീതപ്പഴം ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകള്‍, ധാതുക്കള്‍, അയണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയാല്‍ സമ്പന്നമായ സീതപ്പഴം ആരോഗ്യകരമായ പഴങ്ങളുടെ പട്ടികയിലുള്ളതാണ്. വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും  കൊണ്ട് സമ്പുഷ്ടമായ സീതപ്പഴം ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

ഏഴ്...

മാതളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തണുപ്പുകാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇവ ഡയറ്റില്‍‌ ഉള്‍പ്പെടുത്താം. 

എട്ട്...

ബ്ലൂബെറിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങള്‍. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഈ ബെറി പഴങ്ങള്‍  രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: രാവിലെ വെറുംവയറ്റില്‍ ഈ പാനീയങ്ങള്‍ കുടിക്കൂ; അറിയാം ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios