മഞ്ഞ് കൊണ്ടുണ്ടാക്കിയ ഐസ്ക്രീം; മണ്ടത്തരമെന്ന് കമന്റ്; വീഡിയോ വൈറല്‍
പാചക പരീക്ഷണങ്ങളുടെ വീഡിയോകള്‍ ആണ് കൂടുതലും ശ്രദ്ധ നേടുന്നത്. അത്തരത്തില്‍ ഒരു പാചക പരീക്ഷണത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഐസ്ക്രീമിലാണ് ഇവിടത്തെ പരീക്ഷണം നടക്കുന്നത്.
നിത്യവും വ്യത്യസ്തങ്ങളായ നിരവധി വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയ വഴി കാണുന്നത്. ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ അതിന് കാഴ്ചക്കാരേറെയാണ്. പാചക പരീക്ഷണങ്ങളുടെ വീഡിയോകള്‍ ആണ് കൂടുതലും ശ്രദ്ധ നേടുന്നത്. അത്തരത്തില്‍ ഒരു പാചക പരീക്ഷണത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഐസ്ക്രീമിലാണ് ഇവിടത്തെ പരീക്ഷണം നടക്കുന്നത്.
ഐസ്ക്രീം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ മഞ്ഞ് കൊണ്ടുണ്ടാക്കിയ ഐസ്ക്രീം കണ്ടിട്ടുണ്ടോ? ഇന്‍സ്റ്റഗ്രാമില്‍ വൈറലായ പുതിയൊരു വീഡിയോയിലാണ് ഒരു യുവതി മഞ്ഞ് കൊണ്ട് ഐസ്ക്രീം തയ്യാറാക്കിയത്.
ഒരു ബൗളിലേയ്ക്ക് മഞ്ഞ് കോരിയെടുത്ത് ഒരു യുവതി ഐസ്ക്രീം ഉണ്ടാക്കുന്നതാണ് വീഡിയോ. ഐസ് നിറഞ്ഞ ബൗളിലേയ്ക്ക് കണ്ടെന്സ്ഡ് മില്‍ക്ക് ഒഴിക്കുകയാണ് യുവതി. ശേഷം ഇതിലേയ്ക്ക് കുറച്ച് വാനില എസന്‍സും ചേര്‍ക്കും. എല്ലാം നന്നായി മിക്സ് ചെയ്ത ശേഷം രുചി നോക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ സംഭവം ഐസ്ക്രീം പോലെയല്ല ഐസ്ഗോള പോലെയാണ് തോന്നുന്നതെന്നാണ് യുവതി തന്നെ പറയുന്നത്. മഞ്ഞ് കൊണ്ട് ഐസ്ക്രീം ഉണ്ടാക്കുന്നതില്‍ താന്‍ പരാജയപ്പെട്ടെന്ന് സമ്മതിച്ച യുവതി കണ്ടെന്സ്ഡ് മില്‍ക്കിന്റെ അളവ് കുറച്ചാല്‍ ഒരുപക്ഷേ ശരിയാകുമായിരുന്നു എന്നും പറയുന്നുണ്ട്.
എന്തായാലും സംഭവം വൈറലായതോടെ പ്രതികരണങ്ങളുമായി ആളുകള്‍ രംഗത്തെത്തി. പലരും വൃത്തിയുടെ കാര്യത്തിലാണ് ആശങ്ക പ്രകടിപ്പിച്ചത്. ഒരു ഗ്ലാസില്‍ മഞ്ഞ് നിറച്ച് ഉരുക്കിയാല് അതില്‍ എത്രമാത്രം അഴുക്കുണ്ടെന്ന് കാണാന്‍ പറ്റുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. അതേസമയം ഇന്റര്‍നെറ്റില്‍ കണ്ടതില്‍ ഏറ്റവും വലിയ മണ്ടത്തരമെന്നും ആളുകള്‍ കമന്റ് ചെയ്തു.
Also Read: ഇത്രയും വലിയ 'ബട്ടര്‍ നാന്' കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ