വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കഴിക്കാം ഈ നാല് ഭക്ഷണങ്ങള്‍...

വണ്ണവും വയറും കുറയ്ക്കാന്‍ ആഗ്രഹമുണ്ടോ? ഇതിനായി ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും ശീലമാക്കേണ്ടത് പ്രധാനമാണ്.

how to reduce belly fat by adding these foods

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും ശീലമാക്കേണ്ടത് പ്രധാനമാണ്. വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഓട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവയില്‍ പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓട്സ് കഴിക്കുന്നത് വണ്ണം കുറയ്ക്കാനും വയര്‍ കുറയ്ക്കാനും നല്ലതാണ്. 

രണ്ട്... 

പഴങ്ങളും പച്ചക്കറികളും അടങ്ങിയ സാലഡ് കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. 

മൂന്ന്...

തൈരാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍ കുറഞ്ഞ ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന  കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. നൂറ് ഗ്രാം തൈരിൽ 56 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.  

നാല്... 

നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് വണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും. നട്സ് പെട്ടെന്ന് വയര്‍ നിറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയ നട്സുകള്‍ കഴിക്കുന്നത് നല്ലതാണ്.

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.  

Also read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാവിലെ വെറും വയറ്റില്‍ കുടിക്കേണ്ട ആറ് പാനീയങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios