ഭർത്താവിന്‍റെ അപ്രതീക്ഷിത വിയോഗത്താൽ പ്രതിസന്ധിയിലായ അശ്വതിക്കും 3 കുഞ്ഞുങ്ങൾക്ക് ആശ്വാസം, വീടൊരുങ്ങുന്നു
അശ്വതിയുടെ ഭർത്താവ് വടക്കൻ പറവൂർ താലുക്ക് ആശുപത്രിയിൽ മരം മുറിക്കുന്നതിനിടെ ആണ് കയർ ദേഹത്ത് കുരുങ്ങി മരിച്ചത്
കൊച്ചി: ഭർത്താവിന്റെ മരണത്തെ തുടർന്ന് മൂന്ന് കുഞ്ഞുങ്ങളുമായി പ്രതിസന്ധിയിലായ വടക്കൻ പറവൂരിലെ അശ്വതിക്കും കുഞ്ഞുങ്ങൾക്കും ആശ്വാസം. നേരത്തെ നൽകിയ ഉറപ്പ് പാലിച്ച് പ്രതിപക്ഷ നേതാവ് പുനർജനി പദ്ധതിയിൽ ഉൾപ്പെടുത്തി ഈ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാനുള്ള നീക്കം ഊർജ്ജിതമാക്കി. പ്രതിപക്ഷ നേതാവിന്‍റെ സാന്നിധ്യത്തിൽ വീടിന്റെ തറക്കലിടൽ ഇന്ന് നടന്നു.
അശ്വതിയുടെ ഭർത്താവ് വടക്കൻ പറവൂർ താലുക്ക് ആശുപത്രിയിൽ മരം മുറിക്കുന്നതിനിടെ ആണ് കയർ ദേഹത്ത് കുരുങ്ങി മരിച്ചത്. കഴിഞ്ഞ സെപ്തംബറിൽ അശ്വതിയുടെ കുഞ്ഞുങ്ങളുടെയും ദുരിത ജീവിതം എഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആണ് സ്ഥലം എം എൽ എ യും പ്രതിപക്ഷ നേതാവുമായ വി ഡി സതീശൻ ഇടപെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
വിശദ വിവരങ്ങൾ ഇങ്ങനെ
ഭർത്താവിന്റെ മരണത്തെ തുടർന്ന് മൂന്ന് കുഞ്ഞുങ്ങളുമായി പ്രതിസന്ധിയിലായ വടക്കൻ പറവൂരിലെ അശ്വതിക്കും കുഞ്ഞുങ്ങൾക്കും ആശ്വാസം. നേരത്തെ നൽകിയ ഉറപ്പ് പാലിച്ച് പ്രതിപക്ഷ നേതാവ് പുനർജനി പദ്ധതിയിൽ ഉൾപ്പെടുത്തി ഈ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാനുള്ള നീക്കം ഊർജ്ജിതമാക്കി. പ്രതിപക്ഷ നേതാവിന്‍റെ സാന്നിധ്യത്തിൽ വീടിന്റെ തറക്കലിടൽ ഇന്ന് നടന്നു.
അശ്വതിയുടെ ഭർത്താവ് വടക്കൻ പറവൂർ താലുക്ക് ആശുപത്രിയിൽ മരം മുറിക്കുന്നതിനിടെ ആണ് കയർ ദേഹത്ത് കുരുങ്ങി മരിച്ചത്. കഴിഞ്ഞ സെപ്തംബറിൽ അശ്വതിയുടെ കുഞ്ഞുങ്ങളുടെയും ദുരിത ജീവിതം എഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആണ് സ്ഥലം എം എൽ എ യും പ്രതിപക്ഷ നേതാവുമായ വി ഡി സതീശൻ ഇടപെട്ടത്. അശ്വതിയുടെ കുഞ്ഞുങ്ങളുടെയും ദുരിത ജീവിതം എഷ്യനെറ്റ് ന്യൂസ് റിപ്പോർട്ടിലൂടെ സ്ഥലം എം എൽ എയും പ്രതിപക്ഷ നേതാവുമായ വി ഡി സതീശൻ ഇവർക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ആ വാഗ്ദാനംപാലിക്കപ്പെടുന്നതിന്‍റെ തുടക്കമാണ് ഇന്ന് നടന്നത്.