Cooking Tip : ബിരിയാണിയും പുലാവുമെല്ലാം തയ്യാറാക്കുമ്പോള്‍ ചെയ്തുനോക്കാം; വീഡിയോ...

പ്രമുഖ ഷെഫ് കുനാല്‍ കപൂര്‍ ആണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ബിരിയാണിയും പുലാവുമെല്ലാം തയ്യാറാക്കുമ്പോള്‍ നമ്മള്‍ ഇതില്‍ ചേര്‍ക്കാനായി സവാള ( ഉള്ളി ) കനമില്ലാതെ അരിഞ്ഞ്, എണ്ണയിലോ നെയ്യിലോ മറ്റോ ഫ്രൈ ചെയ്‌തെടുക്കാറുണ്ട്

how to prepare perfect fried onions here is the video

ഭക്ഷണം പാകം ചെയ്യാന്‍ ഏറെ താല്‍പര്യമുള്ളവരുണ്ട് ( Cooking ). നിത്യേന ചെയ്യുന്നൊരു ജോലി ( Daily Job ) എന്ന നിലയില്‍ അല്ലാതെ ഇഷ്ടത്തോടെ, ആവേശത്തോടെ ഭക്ഷണം തയ്യാറാക്കുന്നതിനെ കാണുന്നവരുണ്ട്. അവരെ സംബന്ധിച്ച് ഓരോ വിഭവവും തയ്യാറാക്കുന്നതിന് പ്രത്യേകം രീതികളും മുന്നൊരുക്കങ്ങളും എല്ലാം ആവശ്യമാണ്. 

അതുപോലെ തന്നെ ചേരുവകളുടെ അളവിലോ, ഗുണമേന്മയിലോ ഒന്നും തന്നെ സന്ധി ചെയ്യാനും ഇത്തരക്കാര്‍ക്ക് ഇഷ്ടം കാണില്ല. അത്തരക്കാര്‍ക്ക് പെട്ടെന്ന് താല്‍പര്യം തോന്നുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

പ്രമുഖ ഷെഫ് കുനാല്‍ കപൂര്‍ ആണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ബിരിയാണിയും പുലാവുമെല്ലാം തയ്യാറാക്കുമ്പോള്‍ നമ്മള്‍ ഇതില്‍ ചേര്‍ക്കാനായി സവാള ( ഉള്ളി ) കനമില്ലാതെ അരിഞ്ഞ്, എണ്ണയിലോ നെയ്യിലോ മറ്റോ ഫ്രൈ ചെയ്‌തെടുക്കാറുണ്ട്. 

പലപ്പോഴും ഇങ്ങനെ ഉള്ളി ഫ്രൈ ചെയ്‌തെടുക്കുമ്പോള്‍ ആവശ്യത്തിന് മൊരിയാതെ വരികയും അല്ലെങ്കില്‍ കരിഞ്ഞുപോവുകയുമെല്ലാം ചെയ്യാറുണ്ട്. ചിലരാകട്ടെ, ഉള്ളി അരിയുമ്പോള്‍ തന്നെ അതിന്റെ കനത്തില്‍ വരുന്ന വ്യത്യാസവും പിന്നീട് ഫ്രൈ ചെയ്യുമ്പോള്‍ പ്രശ്‌നമാകാറുണ്ട്. 

'ക്രിസ്പി' ആയി 'ടേസ്റ്റി' ആയി എങ്ങനെ ഉള്ളി വറുത്തെടുക്കാം എന്നതാണ് ഷെഫിന്റെ വീഡിയോയില്‍ കാണിച്ചിട്ടുള്ളത്. പ്രധാനമായും ഇതിന് വേണ്ടത് ശ്രദ്ധയാണെന്നതാണ് വീഡിയോ ഓര്‍മ്മിപ്പിക്കുന്നത്. ഏതായാലും ഷെഫ് പങ്കുവച്ച വീഡിയോ ഒന്ന് കണ്ടുനോക്കാം...

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunal Kapur (@chefkunal)


നമ്മള്‍ മിക്ക കറികളിലും ചേര്‍ക്കുന്നൊരു ചേരുവയാണ് സവാള. അതും, അധികവിഭവങ്ങളിലും ഉള്ളി ഇത്തരത്തില്‍ വറുത്ത ശേഷം തന്നെയാണ് ചേര്‍ക്കുന്നത്. വൈറ്റമിന്‍- സിയാല്‍ സമ്പുഷ്ടമാണ് എന്നതിനാല്‍ തന്നെ ഉള്ളി കഴിക്കുന്നത് ഏറെ നല്ലതാണ്. പ്രതിരോധശക്തി വളര്‍ത്തുന്നതില്‍ ഡയറ്റില്‍ ഉള്ളിക്കുള്ള പങ്ക് ചെരുതല്ല. മഞ്ഞുകാലത്ത് ശരീരത്തിലെ താപനില ഉയര്‍ത്താനും ഉള്ളി സഹായിക്കും. 

Also Read:- പാല്‍ തിളച്ചുതൂകുന്നത് ഒഴിവാക്കാം; വൈറലായി കിടിലന്‍ 'ടിപ്'

Latest Videos
Follow Us:
Download App:
  • android
  • ios