തനി നാടൻ കേരള പൊറോട്ട വീട്ടില്‍ തയ്യാറാക്കാം; ഈസി റെസിപ്പി
മലയാളികളുടെ പ്രിയപ്പെട്ട പൊറോട്ട വളരെ എളുപ്പം വീട്ടില്‍ തയ്യാറാക്കിയാലോ? വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് പൊറോട്ട. മൈദ ഉപയോഗിച്ച് വളരെ എളുപ്പം ഇവ വീട്ടില്‍ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
മൈദ -3കപ്പ്
ഉപ്പ് - ആവശ്യത്തിന്
സോഡാപ്പൊടി -1/4 tsp
മുട്ട - ഒരെണ്ണം
പഞ്ചസാര -1/2 tsp
വെള്ളം -മാവ് കുഴക്കാന്‍ ആവശ്യമുള്ളത്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൈദയിലേക്ക് ഉപ്പ്, സോഡാപ്പൊടി, മുട്ട, പഞ്ചസാര, വെള്ളം എന്നിവ ചേർത്തു നല്ല മയത്തിൽ കുഴച്ചു എടുക്കുക (മാവ് നല്ല സോഫ്റ്റ് ആകുന്നത് വരെയും കുഴക്കുക). അതിലേയ്ക്കു കുറച്ച് എണ്ണയും കൂടി ഒഴിച്ചു നന്നായി കുഴച്ചതിന് ശേഷം കുറച്ചു എണ്ണ മാവിൽ മൊത്തം പുരട്ടി ഒരു നനഞ്ഞ തുണി വെച്ച് 1 മണിക്കൂർ മൂടി വെക്കുക. ഒരു മണിക്കൂർ കഴിഞ്ഞു ചെറിയ ബാൾസ് ആക്കി വീണ്ടും മുകളിൽ കുറച്ചു എണ്ണ പുരട്ടി നനഞ്ഞ തുണി വെച്ച് വീണ്ടും അര മണിക്കൂർ അടച്ചു വെക്കുക. അര മണികൂറിനു ശേഷം ഓരോ ബാൾസ് എടുത്തു കൈ കൊണ്ട് പരത്തിയിട്ടു വീശി എടുത്തു ചുരുട്ടി വീണ്ടും കൈ കൊണ്ട് ചെറുതായി പരത്തി നല്ല ചൂട് കല്ലിൽ വെച്ച് ചുട്ടു എടുക്കുക. മൂന്ന് നാല് പൊറോട്ട ചുട്ടതിന് ശേഷം ചൂടോട് കൂടി അടിച്ചെടുക്കുക. ബീഫ് കറിയുടെ കൂടെയോ ചിക്കൻ കറിയുടെ കൂടെയോ ഈ അടിപൊളി പൊറോട്ട കഴിക്കാം.
Also read: ബ്രെഡ് ഇല്ലാതെ ബീഫ് കട്‌ലറ്റ് വീട്ടില്‍ തയ്യാറാക്കാം; ഈസി റെസിപ്പി