അടിപൊളി തണ്ണിമത്തൻ ലെമണ്‍ ജ്യൂസ് തയ്യാറാക്കാം; റെസിപ്പി

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് ഫൗസിയ യൂസഫ് തയ്യാറാക്കിയ പാചകക്കുറിപ്പ്.

how to prepare watermelon lemon juice

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

how to prepare watermelon lemon juice


വിറ്റാമിന്‍ സിയുടെ കലവറയാണ് നാരങ്ങയും തണ്ണിമത്തനും. കൂടാതെ ഇവയില്‍ നിരവധി ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. എങ്കില്‍ ഇത്തവണ തണ്ണിമത്തൻ ലെമണ്‍ ജ്യൂസ് തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

ചെറുനാരങ്ങ-  2 എണ്ണം
തണ്ണിമത്തൻ-  രണ്ടു കഷ്ണം 
പുതിനയില- ആവശ്യത്തിന് 
സ്പ്രൈറ്റ്- ഒരു ബോട്ടില്‍ 

തയ്യാറാക്കുന്ന വിധം 

ഒരു കപ്പ് എടുത്തതിനുശേഷം അതിലേയ്ക്ക് നാരങ്ങ വട്ടത്തിൽ അരിഞ്ഞത് ഇടുക. ശേഷം ഒരു സ്പൂൺ ഉപയോഗിച്ചു നന്നായി ഇളക്കുക. ഇനി തണുത്ത തണ്ണിമത്തൻ ചിരകി എടുക്കുക. ശേഷം അത് കപ്പിലേയ്ക്കു ഇടുക. ഇനി പുതിനയില ഇടുക. ശേഷം സ്പ്രൈറ്റ് അതിലേക്ക് ഒഴിച്ചു നന്നായി ഇളക്കി യോജിപ്പിക്കുക. ഇതോടെ ടേസ്റ്റി തണ്ണിമത്തൻ ലെമണ്‍ ജ്യൂസ് റെഡി. 

Also read: കൊടും ചൂടിൽ കൂളാകാന്‍ മിന്‍റ് ലെമൺ രുചി; റെസിപ്പി

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios