ഇത് കഴിക്കാന്‍ കഴിയുന്ന മെഴുകുതിരി; വൈറലായി വീഡിയോ
പിസ പാനീപൂരി, ചോക്ക്ലേറ്റ് പറാത്ത, കോള്‍ഡ് കോഫീ മാഗി, ചോക്ലേറ്റ് ബിരിയാണി, കെച്ചപ്പ് ചേര്‍ത്ത തണ്ണിമത്തന്‍, ഐസ്‌ക്രീം ദോശ, ഐസ്‌ക്രീം വടാപാവ് തുടങ്ങിയ അമ്പരിപ്പിക്കുന്ന തരം പാചക പരീക്ഷണ വിഭവങ്ങള്‍ നാം കണ്ടതാണ്. പലതും നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു.
നിത്യവും വ്യത്യസ്തങ്ങളായ നിരവധി വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയ വഴി കാണുന്നത്. ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളും ഉണ്ട്. പ്രത്യേകിച്ച് പാചക പരീക്ഷണങ്ങളുടെ വീഡിയോകള്‍ ആണ് കൂടുതലും ശ്രദ്ധ നേടുന്നത്. പിസ പാനീപൂരി, ചോക്ക്ലേറ്റ് പറാത്ത, കോള്‍ഡ് കോഫീ മാഗി, ചോക്ലേറ്റ് ബിരിയാണി, കെച്ചപ്പ് ചേര്‍ത്ത തണ്ണിമത്തന്‍, ഐസ്‌ക്രീം ദോശ, ഐസ്‌ക്രീം വടാപാവ് തുടങ്ങിയ അമ്പരിപ്പിക്കുന്ന തരം പാചക പരീക്ഷണ വിഭവങ്ങള്‍ നാം കണ്ടതാണ്. പലതും നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഭക്ഷ്യയോഗ്യമായ മെഴുകുതിരിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ മെഴുകുതിരികള്‍ തയ്യാറാക്കിയിരിക്കുന്നത് ബട്ടറുപയോഗിച്ചാണ് എന്നതാണ് ഇവിടത്തെ പ്രത്യേകത. അതായത് ഈ മെഴുകുതിരി വെളിച്ചത്തിനായി കത്തിച്ചുവയ്ക്കുകയും അതേസമയം ഇവ കഴിക്കുകയും ചെയ്യാമത്രേ.
ഇവിടെ വെണ്ണയുടെ കട്ടയിലാണ് തിരി കത്തിച്ചുവെച്ചിരിക്കുന്നത്. യാഥാര്‍ത്ഥ മെഴുകുതിരിയായി തോന്നിക്കുന്നതാണ് ഈ മെഴുകുതിരിയും. ഇത് വീട്ടിലുണ്ടാക്കാനും എളുപ്പമാണെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.
ഇത് തയ്യാറാക്കാനായി ആദ്യം ഒരു കപ്പിലേയ്ക്ക് വെണ്ണ ഉരുക്കിയൊഴിക്കാം. തിരിക്കായുള്ള നൂലും അതിലിടണം. വേണമെങ്കില്‍ വെളുത്തുള്ളിയുടെ ഫ്‌ളേവറും ചേര്‍ത്തുകൊടുക്കാം. പിന്നീട് ഇത് ഫ്രിഡ്ജില്‍ വെച്ചു തണുപ്പിക്കണം. കപ്പ് പുറത്തെടുത്ത് തലകീഴായിപ്പിടിച്ചാല്‍ തയ്യാറായ ബട്ടര്‍ മെഴുകുതിരികള്‍ ലഭിക്കും. തിരി നേരെയാക്കി ബട്ടര്‍ മെഴുകുതിരി തെളിയിക്കുകയും പിന്നീട് ഇത് വേണമെങ്കില്‍ കഴിക്കുകയും ചെയ്യാം.
ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ ഐഡിയ കൊള്ളാം, ഇതൊന്ന് പരീക്ഷിക്കാം എന്നൊക്കെ ആണ് ആളുകളുടെ കമന്‍റുകള്‍.
Also Read: വണ്ണം കുറയ്ക്കാന്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ട...