വെറെെറ്റി പച്ചമാങ്ങാ റെെസ് ; റെസിപ്പി

വളരെ കുറച്ച് ചേരുവകൾ കൊണ്ട് സ്പെഷ്യൽ പച്ചമാങ്ങാ റെെസ് എളുപ്പം തയ്യാറാക്കാം....
 

how to make tasty special green mango rice rse

ഇനി മുതൽ അൽപം വെറെെറ്റിയായ ഒരു റെെസ് തയ്യാറാക്കിയാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് സ്പെഷ്യൽ പച്ചമാങ്ങാ റെെസ് എളുപ്പം തയ്യാറാക്കാം....

വേണ്ട ചേരുവകൾ...

പച്ചമാങ്ങ                  2 എണ്ണം
റൈസ്                     ഒരു ഗ്ലാസ്
വെളിച്ചെണ്ണ             ഒരു ടീസ്പൂൺ
കടുക് കാൽ             ടീസ്പൂൺ
ഉഴുന്നുപരിപ്പ്          കാൽ ടീസ്പൂൺ
കടലപ്പരിപ്പ്             കാൽ ടീസ്പൂൺ
ജീരകം                   കാൽ ടീസ്പൂൺ
പച്ചമുളക്                       രണ്ട്
റെഡ് ചില്ലി                       2
മഞ്ഞൾപ്പൊടി           1/4 ടീസ്പൂൺ
കടല വറുത്തത്            കുറച്ച്
ഉപ്പ്                          ആവശ്യത്തിന്
കറിവേപ്പില                 കുറച്ച്

തയ്യാറാക്കുന്ന വിധം...

പച്ചമാങ്ങ തോല്ചെത്തി പീൽചെയ്യുക. കടല കുറച്ച് വറുത്തെടുക്കുക.പൊന്നി റൈസ് വേവിച്ചുവെക്കുക.പാൻ ചൂടായാൽ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക്,  ജീരകം, പച്ചമുളക്, കടലപ്പരിപ്പ് ,ഉഴുന്നുപരിപ്പ് ഒന്ന് വഴറ്റുക.അതിലേക്ക് പീൽ ചെയ്തു വെച്ച മാങ്ങ ചേർത്ത് വഴറ്റുക.ഉപ്പും ചേർക്കുക.വഴറ്റിയതിനു ശേഷം അതിലേക്ക് വേവിച്ചുവെച്ച റൈസ് ചേർക്കുക.ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം കടലയും കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായി ഒന്ന് മിക്സ് ചെയ്യുക.പെട്ടെന്ന് ഒരു വെറൈറ്റി റൈസ് റെഡിയായി.ടേസ്റ്റിയുമാണ് ഹെൽത്തിയുമാണ്.

തയ്യാറാക്കിയത്:
ശുഭ, തൃശൂർ

രാജ്മ മസാല കറി തയ്യാറാക്കി നോക്കിയാലോ?

 

Latest Videos
Follow Us:
Download App:
  • android
  • ios