ഊണിന് പാവയ്ക്ക കൊണ്ട് സൂപ്പറൊരു ചമ്മന്തിപ്പൊടി തയ്യാറാക്കിയാലോ...
കയ്പ്പിനെ തുടർന്ന് പലരും പാവയ്ക്ക ഒഴിവാക്കാറാണ് പതിവ്. ഊണിന് പാവയ്ക്ക കൊണ്ട് രുചികരമായ ചമ്മന്തിപ്പൊടി തയ്യാറാക്കിയാലോ..
കയ്പ്പുണ്ടെങ്കിലും ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് പാവയ്ക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മികച്ചൊരു ഭക്ഷണമാണ് പാവയ്ക്ക. കയ്പ്പിനെ തുടർന്ന് പലരും പാവയ്ക്ക ഒഴിവാക്കാറാണ് പതിവ്. ഊണിന് പാവയ്ക്ക കൊണ്ട് രുചികരമായ ചമ്മന്തിപ്പൊടി തയ്യാറാക്കിയാലോ..
വേണ്ട ചേരുവകൾ...
പാവയ്ക്ക ഒരു കിലോ
വറ്റൽ മുളക് എരിവിന് ആവശ്യത്തിന്
പുളി ഒരു നെല്ലിക്ക വലിപ്പം
കായപ്പൊടി ഒരു സ്പൂൺ
മഞ്ഞൾ പൊടി അര സ്പൂൺ
കറിവേപ്പില കാൽ കപ്പ്
ഉപ്പ് ആവശ്യത്തിന്
മല്ലി അര സ്പൂൺ
എണ്ണ വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
പാവയ്ക്ക ചെറുതായി അരിഞ്ഞു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നന്നായി വറുത്തു എടുക്കുക. മറ്റൊരു ചീന ചട്ടിയിൽ ചുവന്ന മുളക്, കറിവേപ്പില, മല്ലി, പുളി, എന്നിവ നന്നായി വറുത്തു മാറ്റുക. വറുത്തു വച്ച പാവയ്ക്കയും മറ്റു ചേരുവകളും ഒപ്പം ഉപ്പും, കായപ്പൊടിയും ചേർത്തു വറുത്തു പൊടിച്ചു വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാവുന്നതാണ്.
തയ്യാറാക്കിയത്;
ആശ
ബാംഗൂർ
സൂചി ഗോതമ്പ് കൊണ്ട് സോഫ്റ്റ് വെള്ളയപ്പം തയ്യാറാക്കാം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona