Oats Dosa : ബ്രേക്ക്ഫാസ്റ്റിന് രുചികരമായ ഓട്സ് ദോശ തയ്യാറാക്കിയാലോ?

ഇനി മുതൽ ഓട്സ് കൊണ്ട് ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് തന്നെ തയ്യാറാക്കാം. എന്താണെന്നല്ലേ....ഓട്സ് ദോശ....വളരെ എളുപ്പം തയ്യാറാക്കാം ഓട്സ് ദോശ...

how to make oats dosa

ധാരാളം പോഷക​ഗുണങ്ങൾ ഓട്സിൽ അടങ്ങിയിട്ടുണ്ട്. പലരും ഓട്സ് പാലൊഴിച്ചാണ് കഴിക്കാറുള്ളത്. ഇനി മുതൽ ഓട്സ് കൊണ്ട് ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് തന്നെ തയ്യാറാക്കാം. എന്താണെന്നല്ലേ....ഓട്സ് ദോശ....വളരെ എളുപ്പം തയ്യാറാക്കാം ഓട്സ് ദോശ...

വേണ്ട ചേരുവകൾ...

ഓട്സ് പൊടിച്ചത്                  മുക്കൽ കപ്പ്
റവ                                       1/2 കപ്പ്
അരിപ്പൊടി                       1/4 കപ്പ്
ഉപ്പ്                                       ആവശ്യത്തിന് 
പച്ചമുളക്                               2 എണ്ണം
 കറിവേപ്പില                        ആവശ്യത്തിന് 
ഇഞ്ചി                              1/4 ടേബിൾസ്പൂൺ
അണ്ടിപരിപ്പ്                         4 എണ്ണം
കുരുമുളക് പൊടി              അരടീസ്പൂൺ                                                        
കായപ്പൊടി                           2 നുള്ള്
 ജീരകപ്പൊടി                    1/4 ടേബിൾസ്പൂൺ
വെള്ളം                               ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തിലേക്ക് പൊടിച്ചുവച്ചിരിക്കുന്ന ഓട്സ്, റവ, കറിവേപ്പില, അരിപ്പൊടി,  പച്ചമുളക് , ഇഞ്ചി ചതച്ചത്, കുരുമുളക് ചതച്ചത്, ജീരകപ്പൊടി, കായപ്പൊടി , ആവശ്യത്തിന് ഉപ്പ്, കശുവണ്ടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. കുറച്ച് കഴിഞ്ഞ് അതിലേക്ക് അൽപം വെള്ളം ചേർത്ത്  ദോശ മാവ് പരുവത്തിലാക്കി എടുക്കുക. ശേഷം ഈ മാവ് 10 മിനുട്ട് അടച്ച് വയ്ക്കുക. ശേഷം പാൻ ചൂടാവാൻ വയ്ക്കുക. പാൻ നന്നായി  ചൂടായി കഴിഞ്ഞാൽ  മാവ് ഒട്ടും തന്നെ പരത്താതെ ഒഴിച്ചു മാത്രം കൊടുക്കുക. രണ്ട് വശവും നന്നായി മൊരിച്ച് എടുക്കുക. ഓട്സ് ദോശ തയാറായി...

രുചികരമായ മുരിങ്ങയില കറി; ഇങ്ങനെ തയ്യാറാക്കൂ

Latest Videos
Follow Us:
Download App:
  • android
  • ios