Navratri Recipes : നവരാത്രി സ്പെഷ്യൽ വിഭവം - നവം

നവരാത്രിയ്ക്ക് ഭക്ഷണങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്. ഈ നവരാത്രിയ്ക്ക് സ്പെഷ്യൽ വിഭവം തന്നെ തയ്യാറാക്കാം. നവ എന്നാണ് ഇതിന്റെ പേര്. ഓട്സ്, അവൽ, ശർക്കര, ഈന്തപ്പഴം എന്നിവയെല്ലാം ചേർത്തൊരു സ്പെഷ്യൽ വിഭവം.

how to make navratri special navam recipe

സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. ചിലർ നവരാത്രിവ്രതം അനുഷ്ഠിക്കുന്നു. നവരാത്രിയ്ക്ക് ഭക്ഷണങ്ങൾക്ക് തില പ്രത്യേകതകളുണ്ട്. ഈ നവരാത്രിയ്ക്ക് സ്പെഷ്യൽ വിഭവം തന്നെ തയ്യാറാക്കാം. നവ എന്നാണ് ഇതിന്റെ പേര്. ഓട്സ്, അവൽ, ശർക്കര, ഈന്തപ്പഴം എന്നിവയെല്ലാം ചേർത്തൊരു സ്പെഷ്യൽ വിഭവം.

വേണ്ട ചേരുവകൾ...

അവൽ - 1 കപ്പ്‌
ഓട്സ് - 1/2 കപ്പ്‌
ശർക്കര -1/2 കപ്പ്‌
തേങ്ങ ചിരകിയത് -1/4 കപ്പ്‌
പഴം -1 എണ്ണം
ഈന്തപഴം -4 എണ്ണം
അണ്ടിപരിപ്പ് - 1/8 cup
ഉണക്ക മുന്തിരി -1/8 കപ്പ്‌
എള്ള് - 2 ടീസ്പൂൺ
നെയ്യ് -1 ടീസ്പൂൺ 
വെള്ളം -1/4 കപ്പ്‌
ചുക്കു പൊടിച്ചത് /ഏലക്കായ പൊടിച്ചത് -  1/2 ടീസ്പൂൺ 

ഉണ്ടാക്കുന്ന വിധം...

ഒരു പാനിലേക്ക് അവലും ഓട്സും ഇട്ടു ഒന്ന് ചൂടാക്കി എടുക്കുക .ഒന്ന് ക്രിസ്പ്പി ആയി വരുമ്പോൾ  അതിലേക്കു അണ്ടിപരിപ്പും എള്ളും കൂടി ചേർത്തു രണ്ടു മിനിറ്റു ചെറു തീയിൽ വറുക്കുക. മാറ്റി വയ്ക്കുക. ഒരു പാനിൽ ശർക്കര കുറച്ചു വെള്ളവും ചേർത്തു ഉരുക്കുക ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് ഇളക്കുക. ശർക്കര ഉരുകി പാവാകുമ്പോൾ വറുത്തു വച്ച അവലും ഓട്സും ചേർന്ന മിക്സ്‌ ഇട്ടു നന്നായി ഇളക്കി ചേർക്കുക. അതിലേക്കു മുറിച്ച് വച്ച ഈന്തപ്പഴവും പഴവും ഉണക്ക മുന്തിരിയും തേങ്ങയും ചേർത്ത് ഇളക്കുക.ചുക്കുപൊടിയോ ഏലകായ പൊടിച്ചതോ കൂടി ചേർത്തു കൊടുക്കുക.

തയ്യാറാക്കിയത് :
പ്രഭ

ഈന്തപ്പഴം മില്‍ക്ക് ഷേക്ക് ഇത് പോലെ തയ്യാറാക്കി നോക്കൂ

 

Latest Videos
Follow Us:
Download App:
  • android
  • ios