Maniputtu recipe| രുചികരമായ മണിപുട്ട് തയ്യാറാക്കാം
വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് മണിപുട്ട്. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
ബ്രേക്ക്ഫാസ്റ്റിന് രുചികരമായ മണിപുട്ട് (maniputtu( തയ്യാറാക്കിയാലോ..വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് മണിപുട്ട്. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
വേണ്ട ചേരുവകൾ...
ഇടിയപ്പത്തിന്റെ മാവ് 2 കപ്പ്
തിളച്ച വെള്ളം കുഴയ്ക്കാൻ ആവശ്യത്തിന്
ഉപ്പ് കാൽ സ്പൂൺ
ഇടിയപ്പത്തിന്റെ വലിയ ചില്ലും, അച്ചും
പുട്ട് കുറ്റി
തേങ്ങ - ഒരു കപ്പ്
തയ്യാറാക്കുന്ന വിധം...
ഇടിയപ്പത്തിന്റെ മാവ് ഒരു പാത്രത്തിലേക്ക് എടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് തിളച്ച വെള്ളം ഒഴിച്ച് ഇടിയപ്പം ഉണ്ടാക്കുന്ന പോലെ കുഴച്ചു എടുക്കുക. ഇടിയപ്പ അച്ചിലേക്ക് വലിയ ചില്ല് ഇട്ട് മാവ് നിറച്ചു പുട്ട് കുറ്റിയിലേക്ക് തേങ്ങ ഇട്ട് അച്ചിലെ മാവ് പിഴിഞ്ഞ് കാൽ ഭാഗം ഒഴിച്ച് വീണ്ടും തേങ്ങാ ചേർത്ത് വീണ്ടും മാവ് പിഴിഞ്ഞ് കൊടുക്കുക. മുകളിലും തേങ്ങ വച്ചു കൊടുക്കുക. പുട്ട് കുടത്തിൽ വെള്ളം തിളയ്ക്കാൻ വച്ചു മാവ് നിറച്ച പുട്ട് കുറ്റിയും വച്ചു നന്നായി ആവി കയറ്റി എടുക്കുക. സ്വദിഷ്ടമായ മണി പുട്ട് കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ടതാണ്.
തയ്യാറാക്കിയത്:
ആശ രാജനാരായണൻ