break fast recipe| പുട്ടു കുറ്റി ഇല്ലാതെ വാഴയിലയിൽ രുചികരമായ പുട്ട്; റെസിപ്പി
വാഴയിലയിലാണ് രുചികരമായ ഈ പുട്ട് തയ്യാറാക്കേണ്ടത്. രുചികരമായ വാഴയില പുട്ട് തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം...
പുട്ടു കുറ്റി ഇല്ലാതെ പുട്ട് എളുപ്പം തയ്യാറാക്കാനാകും. എങ്ങനെയാണെന്നല്ലേ..വാഴയിലയിലാണ് രുചികരമായ ഈ പുട്ട് തയ്യാറാക്കേണ്ടത്. രുചികരമായ വാഴയില പുട്ട് തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം...
വേണ്ട ചേരുവകൾ...
പുട്ട് പൊടി 2 കപ്പ്
ഉപ്പ് ആവശ്യത്തിന്
വെള്ളം കുഴയ്ക്കാൻ ആവശ്യത്തിന്
വാഴയില ഒരെണ്ണം
തേങ്ങ ചിരകിയത് ഒരു കപ്പ്
തയ്യാറാക്കുന്ന വിധം...
വാഴയില നീളത്തിൽ മുറിച്ചത് റോൾ പോലെ മടക്കി ഒരു ഈർക്കിലോ, ടൂത്ത് പിക്ക് കൊണ്ടോ കുത്തി ഇഡ്‌ലി തട്ടിൽ വയ്ക്കുക, ഒരു പാത്രത്തിൽ പുട്ടുപൊടി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നനച്ചു എടുക്കുക.
വാഴയില റോൾന്റെ ഉള്ളിൽ ഒരു സ്പൂൺ തേങ്ങ ഒരു സ്പൂൺ പുട്ട് പൊടി വീണ്ടും തേങ്ങ വച്ചു നിറച്ചു ഇഡ്ഡലി പാത്രം അടച്ചു വച്ചു നന്നായി ആവിയിൽ വേവിച്ചു എടുക്കുക.
വാഴയിലയിൽ ആയതു കൊണ്ട് തന്നെ വളരെ മൃദൂലമായ നല്ല മണമുള്ള പുട്ടാണ് വാഴയില പുട്ട്, കൂടാതെ കാഴ്ച്ചയിൽ അത്രയും ഭംഗിയുള്ള ഒന്ന് കൂടെ ആണ് വാഴയില പുട്ട്, പുട്ട് കുറ്റി ഇല്ലാതെയും പുട്ടുണ്ടാക്കാം.
തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാംഗ്ലൂർ