ചക്കപ്പഴവും ഈന്തപ്പഴവും കൊണ്ടൊരു ഹെൽത്തി ഷേക്ക്
ചക്കപ്പഴവും ഈന്തപ്പഴവുമാണ് ഇതിലെ പ്രധാന ചേരുവകൾ. എളുപ്പം തയ്യാറാക്കാൻ പറ്റുന്നതും അത് പോലെ ഹെൽത്തിയുമായ ഒരു ഷേക്കാണിത്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഒരു ഷേക്ക് തയ്യാറാക്കിയാലോ. ചക്കപ്പഴവും ഈന്തപ്പഴവുമാണ് ഇതിലെ പ്രധാന ചേരുവകൾ. എളുപ്പം തയ്യാറാക്കാൻ പറ്റുന്നതും അത് പോലെ ഹെൽത്തിയുമായ ഒരു ഷേക്കാണിത്. ഈ ഷേക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...
വേണ്ട ചേരുവകൾ...
ചക്കപ്പഴം 1 കപ്പ് (നന്നായി പഴുത്തത് )
പാൽ 1 പാക്കറ്റ്( കട്ട ആക്കിയത്)
പഞ്ചസാര ആവശ്യത്തിന്
ഏലയ്ക്ക 5 എണ്ണം (പൊടിച്ചത് )
ചുക്ക് 3 കഷ്ണം (പൊടിച്ചത് )
ബൂസ്റ്റ് 3 ടീസ്പൂൺ
ഈന്തപഴം 6 എണ്ണം ( ചെറുതായി അരിഞ്ഞത്)
തയ്യാറാക്കുന്ന വിധം...
ആദ്യം ചക്കപ്പഴം, ഈന്തപ്പഴം, പാൽ എന്നിവ ഒരുമിച്ച് ഒരു മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ശേഷം അതിലേക്ക് പഞ്ചസാര, ഏലയ്ക്ക പൊടിച്ചത്, ചുക്ക് പൊടിച്ചത് എന്നിവ ചേർക്കുക. ശേഷം വീണ്ടും മിക്സിയിൽ നന്നയി അടിച്ചെടുക്കുക. ശേഷം കപ്പുകളിലാക്കി ഫ്രിഡ്ജിൽ വയ്ക്കുക. കഴിക്കാൻ നേരം ബൂസ്റ്റ്, നട്സ്, എന്നിവ ചേർത്ത് അലങ്കരിക്കുക. ചക്കപ്പഴം ഈന്തപ്പഴം ഷേക്ക് തയാറായി...