റെസ്റ്റോറന്റിലെ അതേ രുചിയിലുള്ള 'ചിക്കൻ ചുക്ക' ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം

ആരെയും കൊതിപ്പിക്കുന്ന 'ചിക്കൻ ചുക്ക' വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. തൃശൂരിൽ നിന്നുമുള്ള ജോപോൾ പങ്കുവച്ച റെസിപ്പി താഴേ ചേർക്കുന്നു.
 

how to make easy chicken chukka recipe rse

'തട്ടുകട സ്പെഷ്യൽ ചിക്കൻ ചുക്ക'

വേണ്ട ചേരുവകൾ...

ചിക്കൻ                               750 ഗ്രാം
ഇഞ്ചി                                   2 സ്പൂൺ 
വെളുത്തുള്ളി                   2 സ്പൂൺ 
പച്ചമുളക്                           2 എണ്ണം 
കറി വേപ്പില                     3 തണ്ട് 
മഞ്ഞൾ പൊടി                 1 സ്പൂൺ 
മുളക് പൊടി                     2 സ്പൂൺ 
പട്ട                                        2 കഷ്ണം 
ഗ്രാമ്പൂ                                 3 എണ്ണം 
ഏലക്ക                                2 എണ്ണം 
തക്കാളി                              1 എണ്ണം 
ഉപ്പ്                                        2 സ്പൂൺ 
ഗരം മസാല                       1 സ്പൂൺ 
മല്ലിപൊടി                         1 സ്പൂൺ 
മുളക് പൊടി                     1 സ്പൂൺ 
പെരുംജീരക പൊടി       1 സ്പൂൺ 
വെളിച്ചെണ്ണ                       1/2 ലിറ്റർ 

തയ്യാറാക്കുന്ന വിധം...

ആദ്യമായി നമുക്ക് ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കുറച്ചു സമയം എടുത്തു തന്നെ നന്നായിട്ട് വറുത്തെടുക്കണം. നല്ല ബ്രൗൺ നിറത്തിൽ ക്രിസ്പി ആയിട്ട് വറുത്തെടുക്കണം.അതിനുശേഷം ചിക്കൻ ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, പെരുംജീരകത്തിന്റെ പൊടി, മല്ലിപ്പൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കുക. അതിലേക്ക് വറുത്തു വെച്ചിട്ടുള്ള സവാള കൂടി ചേർത്ത്, ഒപ്പം കറിവേപ്പിലയും ചേർത്ത് വീണ്ടും കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്ത് മാറ്റി വയ്ക്കുക. വീണ്ടും ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു പട്ട, ഗ്രാമ്പു, ഏലക്ക, പച്ചമുളക്, സവാള, എന്നിവ ചേർത്ത് നന്നായിട്ട് മൂപ്പിച്ചതിനു ശേഷം അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് കൊടുക്കുക. തീ കുറച്ചുവെച്ച് അടച്ചുവെച്ച് നന്നായിട്ട് വേവിച്ചെടുക്കണം. ചിക്കനിലെ വെള്ളമൊക്കെ ഇറങ്ങി മസാലയൊക്കെ നല്ല ഡ്രൈ ആയിട്ട് ഒരു പ്രത്യേക രീതിയിലാണ് ചിക്കൻ തയ്യാറായി വരുന്നത്. 

തയ്യാറാക്കിയത് :
ജോപോൾ, തൃശൂർ

 

Read more 'എന്താ രുചി...' നാടൻ പഴം പുളിശ്ശേരി എളുപ്പം തയ്യാറാക്കാം

 

Latest Videos
Follow Us:
Download App:
  • android
  • ios