വെറും 15 മിനിറ്റിൽ സോഫ്റ്റ് ഉണ്ണിയപ്പം ; റെസിപ്പി

എത്ര കഴിച്ചാലും മതിവരാത്ത പലഹാരം കൂടിയാണ് ഉണ്ണിയപ്പം. വെറും 15 മിനിറ്റിൽ വീട്ടിൽ തന്നെ നല്ല സോഫ്റ്റായ ഉണ്ണിയപ്പം തയ്യാറാക്കാവുന്നതാണ്. 

how to make easy and tasty unniyappam

കേരളീയരുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് ഉണ്ണിയപ്പം. എത്ര കഴിച്ചാലും മതിവരാത്ത പലഹാരം കൂടിയാണ് ഉണ്ണിയപ്പം. വെറും 15 മിനിറ്റിൽ വീട്ടിൽ തന്നെ നല്ല സോഫ്റ്റായ ഉണ്ണിയപ്പം തയ്യാറാക്കാവുന്നതാണ്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഈ ഉണ്ണിയപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ...

റവ                                1 കപ്പ്‌
പഴം                             1 എണ്ണം (ചെറുത്) 
ശർക്കര                      1/2 കപ്പ്‌
നെയ്യ്                         1 ടീസ്പൂൺ
ചുക്കും,ഏലക്ക, ജീരകം കൂടി  പൊടിച്ചത് 1 ടീസ്പൂൺ
തേങ്ങ                          3 ടേബിൾ സ്പൂൺ
ബേക്കിങ് സോഡാ    1 പിഞ്ച്
ഉപ്പ്                                 1 പിഞ്ച്
എള്ള്                          1 ടീസ്പൂൺ
ജീരകം                        1/2 ടീസ്പൂൺ
എണ്ണ / നെയ്യ്                ആവശ്യത്തിന് 

ഉണ്ടാക്കുന്ന വിധം...

മിക്സിയുടെ ബ്ലെൻഡറിൽ 1/2 കപ്പ്‌ റവയും പഴവും ശർക്കരയും ഒരു നുള്ള് ഉപ്പും ചേർത്ത്  അരക്കുക. റവ കൂടി ചേർത്ത് അരച്ചെടുക്കുക.പാത്രത്തിലേക്കു മാറ്റിയ ശേഷം ബേക്കിങ് സോഡാ ഒഴികെ ബാക്കി എല്ലാ ചേരുവകളും ചേർത്ത് വെള്ളം ആവശ്യത്തിന് ഒഴിച്ചു കലക്കി 10 മിനിറ്റ് അടച്ചു വയ്ക്കുക. 10 മിനിറ്റിനു ശേഷം ബേക്കിങ് സോഡാ ചേർത്ത് ഇളക്കുക.അപ്പകാര ചൂടാകുമ്പോൾ എണ്ണയോ നെയ്യോ ഒഴിച്ച് അപ്പം ഉണ്ടാക്കി എടുക്കാം.

തയ്യാറാക്കിയത്: പ്രഭ

ദിവസവും കഴിക്കാം ഒരു പിടി വാൾനട്സ്; അറിയാം ഈ ഗുണങ്ങള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios