രാജ്മ മസാല കറി തയ്യാറാക്കി നോക്കിയാലോ?
രാജ്മ പയർ കൊണ്ട് ചപ്പാത്തിക്കും ചോറിനുമൊപ്പം കഴിക്കാവുന്ന ഒരു കറി തയ്യാറാക്കാം. ഉത്തരേന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട രാജ്മ മസാല കറി നമുക്ക് ഒന്ന് തയ്യാറാക്കി നോക്കിയാലോ?
ധാരാളം പ്രോട്ടീൻ അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ് രാജ്മ. പയർ വർഗത്തിൽ പെട്ട ഇതിൽ മാംസ്യവും ധാരാളമുണ്ട്. രാജ്മ ഉപയോഗിച്ച് ചപ്പാത്തിയ്ക്ക് കഴിക്കാവുന്ന രാജ്മ മസാലയുണ്ടാക്കാം. രാജ്മ പയർ കൊണ്ട് ചപ്പാത്തിക്കും ചോറിനുമൊപ്പം കഴിക്കാവുന്ന ഒരു കറി തയ്യാറാക്കാം. ഉത്തരേന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട രാജ്മ മസാല കറി നമുക്ക് ഒന്ന് തയ്യാറാക്കി നോക്കിയാലോ?
വേണ്ട ചേരുവകൾ...
തക്കാളി 2 എണ്ണം
സവാള ഒന്ന്
പച്ചമുളക് രണ്ട്
റെഡ് ചില്ലി ഒന്ന്
മല്ലി അര ടീസ്പൂൺ
ജീരകം കാൽ ടീസ്പൂൺ
മഞ്ഞൾപൊടി 1/4 ടീസ്പൂൺ
രാജ്മ 250 ഗ്രാം
മുളകുപൊടി കാൽ ടീസ്പൂൺ
ഗരം മസാല കുറച്ച്
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി 5 എണ്ണം
മുളകുപൊടി കാൽ ടീസ്പൂൺ
വെളിച്ചെണ്ണ ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
മല്ലിയില കുറച്ച്
തയ്യാറാക്കുന്ന വിധം:-
രാജമ്മ കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ട് ഒരു രണ്ടു മണിക്കൂർ വയ്ക്കുക.മസാല തയ്യാറാക്കുക. തക്കാളി, വെളുത്തുള്ളി, ഇഞ്ചി, ഗരം മസാല,പച്ചമല്ലി ചേർത്ത് അരയ്ക്കുക.ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ജീരകം ജീരകം ഇടുക.അതിലേക്ക് സബോള രണ്ട് പച്ചമുളക് ചേർത്ത് വഴറ്റുക.അതിനുശേഷം മസാലയും ചേർത്ത് തെളിയുന്നത് വരെ വഴറ്റുക.കുക്കറിൽ രാജ് മ വേവിച്ചെടുക്കുക.വേവിച്ചെടുത്ത രാജമ്മ മസാലയിൽ ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്ന് കുറുകാൻ അനുവദിക്കുക.ആവശ്യത്തിന് ഗ്രേവിയായാൽ അതിലേക്ക് മല്ലിയില ചേർക്കുക.ചോറിനും നല്ലൊരു കറിയാണ്.
തയ്യാറാക്കിയത്:
ശുഭ, മലപ്പുറം